Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടുത്ത വേനലിൽ വെള്ളമില്ലാതെ ജനം വലയുമ്പോഴും പൊട്ടിയ പൈപ്പ് രണ്ടുമാസമായിട്ടും നന്നാക്കാതെ അധികൃതർ; സ്ഥിരമായി വെള്ളം റോഡിലൂടെ ഒഴുകുന്നത് കുന്നമംഗലം മാക്കൂട്ടം സ്‌കൂളിന് മുന്നിൽ; കൺ്‌സ്യൂമർ കോടതിയിൽ പരാതി നൽകി പൊതുപ്രവർത്തകൻ

കടുത്ത വേനലിൽ വെള്ളമില്ലാതെ ജനം വലയുമ്പോഴും പൊട്ടിയ പൈപ്പ് രണ്ടുമാസമായിട്ടും നന്നാക്കാതെ അധികൃതർ; സ്ഥിരമായി വെള്ളം റോഡിലൂടെ ഒഴുകുന്നത് കുന്നമംഗലം മാക്കൂട്ടം സ്‌കൂളിന് മുന്നിൽ; കൺ്‌സ്യൂമർ കോടതിയിൽ പരാതി നൽകി പൊതുപ്രവർത്തകൻ

ജാസിം മൊയ്തീൻ

കുന്ദമംഗലം: ഈ കടുത്ത് വേനലിലും കുടിക്കാൻ വെള്ളമില്ലെങ്കിലും കുന്ദമംഗലത്ത് കഴിഞ്ഞ രണ്ട് മാസത്തിലധികമായി പൊട്ടിയ പൈപ്പ് നന്നാക്കാൻ അധികൃതർക്ക് വയ്യ. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാക്കിയതിനെതിരെ ഉദ്യോഗസ്ഥർക്കെതിരെ പൊതു താൽപര്യ ഹർജി നൽകിയിരിക്കുകയാണ് നാട്ടുകാർ.

കുന്ദമംഗലം ചൂലാംവയൽ മാക്കൂട്ടം സ്‌കൂളിന് മുമ്പിലാണ് രണ്ടു മാസത്തോളമായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. പല തവണ പരാതിപ്പെട്ടിട്ടും നടപടി ഇല്ലാത്തതിനെ തുടർന്നാണ് പൊതു പ്രവർത്തകൻ നൗഷാദ് തെക്കയിൽ കൺസ്യൂമർ കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ജല വകുപ്പ് അസി. എൻജിനീയർ, ഓവർസീയർ, എക്സികുട്ടീവ് എൻജിനീയർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് പൊതു താൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.

പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന ഭാഗത്തെ ജല ഉപഭോക്താക്കൾക്ക് ലക്ഷക്കണക്കിന് രൂപയുടെ ബില്ലാണ് നൽകിയിരിക്കുന്നത്. ഇങ്ങനെ പാഴായി പോകുന്ന വെള്ളത്തിന്റെ പണം കൂടി ഉപഭോക്താക്കളുടെ തലയിൽ കെട്ടിവെക്കുകയാണെന്നാണ് പരാതി. പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളം സമീപത്തെ അഴുക്ക് ചാലിൽ കെട്ടിക്കിടന്ന് കൊതുകുകൾ മുട്ടയിടുന്നത് രോഗം പരത്താനും ഇടയാക്കുന്നു.

പൈപ്പ് പൊട്ടിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ദേശീയ പാതയിലൂടെ കടന്നു പോക്കുന്ന പൈപ്പ് നന്നാക്കാൻ അധികൃതരുടെ അനുമതി തേടിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ ഉടൻ തന്നെ പൈപ്പിലെ ലീക്ക് അടക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ആണ് ജല വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കരാറുകാരുടെ സമരം മൂലമാണ് പൈപ്പ് നന്നാക്കാൻ വൈകിയതെന്നും പറഞ്ഞൊഴിയുകയാണ് ഉദ്യോഗസ്ഥർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP