Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; രക്ഷാപ്രവർത്തനത്തിന് നേവിയും ; ഉരുൾപ്പൊട്ടലിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; രക്ഷാപ്രവർത്തനത്തിന് നേവിയും ; ഉരുൾപ്പൊട്ടലിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി

മറുനാടൻ ഡെസ്‌ക്‌

കൽപ്പറ്റ: മഴക്കെടുതിയിൽ വ്യാപകനാശം വിതച്ച വയനാട്ടിൽ അതീജ ജാഗ്രതാ നിർദേശമായ റെഡ് അലർട്ട് പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ജില്ലയിലെ പലഭാഗത്തും ഉരുൾപ്പൊട്ടിയ സാഹചര്യത്തിലാണ് റെഡ് അലർട്ടുമായി ജില്ലാ ഭരണകൂടവും രംഗത്തെത്തിയത്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

വയനാട്ടിൽ പലയിടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തതത്. ഉരുൾപ്പൊട്ടലിൽ ഇന്നുമാത്രം മൂന്ന് പേരാണ് മരിച്ചത്. വയനാട്ടിലേക്ക് നേവിയുടെ യുണിറ്റ് പുറപ്പെട്ടിട്ടുണ്ട്.കൊച്ചിയിൽ നിന്നും പുറപ്പെട്ട യൂണിറ്റിൽ ബോട്ടുകളും രണ്ട് ഹെലികോപ്റ്ററുകളുമുണ്ട്. രക്ഷാപ്രവർത്തനത്തിന് കണ്ണൂർ ഡി.എസ്.സി യുടെ ഒരു കമ്പനിയും പുറപ്പെട്ടു. കോട്ടത്തറ പൂർണ്ണമായും വെള്ളത്തിൽ ചുറ്റപ്പെട്ടു. ജില്ലയിൽ മൊത്തം രണ്ടായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മക്കിമലയിൽ ഉരുൾ പൊട്ടലിൽ കാണാതായ ദമ്പതിമാരുടെ മൃതദേഹം കണ്ടുകിട്ടി.മംഗലശ്ശേരി റസാഖ് (45) ഭാര്യ സീനത്ത് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

മാനന്തവാടി കുഴി നിലം വൃദ്ധസദനത്തിൽ ഒറ്റപ്പെട്ടു പോയ മുപ്പത് അന്തേവാസികളെയും നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ പേരിയയിൽ നിന്ന് കൊട്ട തോണി കൊണ്ടു വന്നാണ് ഇവരെ രക്ഷപ്പെടുത്തിിയത് . തവിഞ്ഞാൽ സെന്റ് തോമസ് യു.പി.സ്‌കൂളിൽ ഇവർക്കായി ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വയനാട്ടിൽ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതമാണുണ്ടായിട്ടുള്ളത്. സാധിക്കുന്ന എല്ലാവരും രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.കുറ്റ്യാടി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും മക്കിയാട് ചീപ്പാട് റോഡിൽ വെള്ളം കയറിയതിനാൽ ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്നില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP