Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം; മഴയിലും മലവെള്ളപ്പാച്ചിലിലും റോഡും പാലവും ഒലിച്ചുപോയി; നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു;രണ്ട് സ്ഥലത്ത് വീണ്ടും ഉരുൾപ്പൊട്ടൽ; വെള്ളാരം കുന്നിൽ ഒരാൾ ഒറ്റപ്പെട്ടു; നാൽപതോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ നേവിയും  

വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം; മഴയിലും മലവെള്ളപ്പാച്ചിലിലും റോഡും പാലവും ഒലിച്ചുപോയി; നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു;രണ്ട് സ്ഥലത്ത് വീണ്ടും ഉരുൾപ്പൊട്ടൽ; വെള്ളാരം കുന്നിൽ ഒരാൾ ഒറ്റപ്പെട്ടു; നാൽപതോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ നേവിയും   

മറുനാടൻ ഡെസ്‌ക്‌

കൽപ്പറ്റ: വയനാടിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപൊക്കം. കനത്ത മഴയേയും മലവെള്ളപ്പാച്ചിലിനെയും തുടർന്ന് അയ്യായിരത്തിൽ പരം ആളുകൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി തുടരുകയാണ്. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ഇതുവരെ മൂന്നുപേരാണ് മരിച്ചത്. ഇന്നലെ മണ്ണിടിഞ്ഞ വെള്ളാരം കുന്നിൽ ഒരാൾ പെട്ടു പോയതായി സംശയം.

പൊലീസും ഫയർഫോഴ്‌സും ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ പല ഭാഗങ്ങളിലും റോഡും പാലങ്ങളും ഒലിച്ചുപോയി. ഇതോടെ പലയിടങ്ങളിലും രക്ഷാപ്രവർത്തനങ്ങൾ എത്താൻ കഴിയുന്നില്ല. ബാണാസുര മലയിലെ കാപ്പിക്കളത്ത് ഉരുൾപ്പൊട്ടി അൻപത് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇവിടെ കൃഷി നാശമുൾപ്പടെ നിരവധി നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

പഞ്ചാര കൊല്ലിവാളറാട്ടു കുന്നിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് നാൽപ്പത് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. തൃക്കൈപ്പറ്റ മണിക്കുന്ന് മലയിൽ മണ്ണിടിച്ചിലുണ്ടായി ഒൻപത് കുടുംബങ്ങളെ മാറ്റി. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഇത് കണക്കാക്കാതെ വെള്ളക്കെട്ടിനടുത്ത് തടിച്ചുകൂടിയ ജനങ്ങളെ പിരിച്ചുവിടാൻ പനമരത്ത് പൊലീസ് ലാത്തിവീശി.

കൃഷിമന്ത്രി സുനിൽ കുമാർ ഉച്ചയ്ക്ക് ജില്ല സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൽപ്പറ്റ.പുൽപ്പള്ളി- തിരുനെല്ലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചേകാടിപ്പാലത്തിനു വിള്ളൽ ഇതു വഴിയുള്ള ഗതാഗതം നിർത്തിവച്ചു. മക്കിയാട് ചീപ്പാട് മെയിൻ റോഡ് ഇടിഞ്ഞുതാന്നു. കൽപ്പറ്റ, പുൽപ്പള്ളി- തിരുനെല്ലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചേകാടിപ്പാലത്തിനു വിള്ളൽ ഇതു വഴിയുള്ള ഗതാഗതം നിർത്തിവച്ചു. മക്കിയാട് ചീപ്പാട് മെയിൻ റോഡ് ഇടിഞ്ഞുതാണിരിക്കുകയാണ്.

വൈത്തിരി ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം ഇടിഞ്ഞു. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന കാർ, ട്രാവലർ എന്നിവ തകർന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ്. ആളാപയമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒന്നാം നിലയിലെ ഒരു എ.ടി.എം കൗണ്ടറുൾപെടെ നാല് കടകൾ, ഒരു കംഫർട്ട് സ്റ്റേഷൻ, മുകൾ ഭാഗത്ത് പണി പൂർത്തിയായി ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന കമ്മ്യൂണിറ്റി ഹാൾ എന്നിവയാണ് കെട്ടിടത്തിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP