Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിസ്മസ് കാലത്ത് ചരുത്തിൽ മണിക്കൂറുകൾ നീണ്ട കുരുക്ക്; ചരക്ക് വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പ്; കുറ്റ്യാടി ചുരം വഴി വയനാട്ടിലേക്ക് യാത്ര ചെയ്യാൻ നിർദ്ദേശിച്ച് പൊലീസും; വളവുകൾ വീതികൂട്ടാൻ സ്ഥലം ഉടൻ കിട്ടുമെന്ന പ്രതീക്ഷയിൽ സർക്കാർ

ക്രിസ്മസ് കാലത്ത് ചരുത്തിൽ മണിക്കൂറുകൾ നീണ്ട കുരുക്ക്; ചരക്ക് വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പ്; കുറ്റ്യാടി ചുരം വഴി വയനാട്ടിലേക്ക് യാത്ര ചെയ്യാൻ നിർദ്ദേശിച്ച് പൊലീസും; വളവുകൾ വീതികൂട്ടാൻ സ്ഥലം ഉടൻ കിട്ടുമെന്ന പ്രതീക്ഷയിൽ സർക്കാർ

കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ഗതാഗതം സുഗമമാക്കാൻ ചരക്കു വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. നിയന്ത്രണങ്ങൾ കർശനമാക്കണമെന്നു പൊതുമരാമത്ത് ദേശീയപാതാ വിഭാഗം കലക്ടറോട് ആവശ്യപ്പെട്ടു. ഈ മാസം എട്ടാംതീയതി ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ ഇനിയും നടപ്പായിട്ടില്ല. ഭാരംകയറ്റിയ വാഹനങ്ങളും നീളംകൂടിയ വാഹനങ്ങളും എപ്പോഴും ചുരത്തിലേക്കു പ്രവേശിക്കുന്നുണ്ട്. നവംബർ ഒന്നുമുതൽ ചുരത്തിൽ പാർക്കിങ് പൂർണമായും നിയന്ത്രിക്കുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

അതിനിടെ ക്രിസ്മസ് ശബരിമല സീസൺ ആയതോടെ വാഹനത്തിരക്ക് കൂടിയതിനാൽ വയനാട് ചുരത്തിൽ മണിക്കൂറുകൾ നീണ്ട കുരുക്ക് തുടരുന്നതിനാൽ ഈ വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് വയനാട് പൊലീസ്. മറ്റു ചുരങ്ങൾ ഉപയോഗിക്കണം. ബത്തേരി, മാനന്തവാടി ഭാഗത്തുനിന്നുള്ള ചരക്കുവാഹനങ്ങൾ കുറ്റ്യാടി ചുരം വഴി കോഴിക്കോട്ടേക്കു പോകണം. കോഴിക്കോടു നിന്ന് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുവരുന്ന ചരക്കു വാഹനങ്ങൾ താമരശ്ശേരി ജംക്ഷനിൽ നിന്ന് തിരിഞ്ഞ് ഉള്ളിയേരിപേരാമ്പ്ര വഴി കുറ്റ്യാടി ചുരം വഴി പോകണം.

എക്‌സിക്യൂട്ടിവ് എൻജിനീയർ, അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ, അസി. എൻജിനീയർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ചുരത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നില്ലെന്ന് വ്യക്തമായത്. പരിശോധനയുടെ അടിസ്ഥാനത്തിലുള്ള സാങ്കേതിക റിപ്പോർട്ട് വകുപ്പ് മന്ത്രിക്കും കലക്ടർക്കും ഉടൻസമർപ്പിക്കുമെന്നും പിഡബ്ല്യുഡി അധികൃതർ അറിയിച്ചു. ബദൽ വഴികൾ ചരക്കുവാഹനങ്ങൾ ഉപയോഗിക്കണമെന്നാണ് ആവശ്യം. വലിയ തോതിൽ വിനോദ സഞ്ചാരികളാണ് വയനാട്ടിലേക്ക് എത്തുന്നത്. ഇതാണ് ചുരത്തിൽ ട്രാഫിക് കുരുക്ക് ശക്തമാക്കുന്നത്.

കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് കൽപറ്റയിൽനിന്നു പോകാൻ പക്രംതളം ചുരം, ബോയ്‌സ്ടൗൺ, നിരവിൽപുഴ എന്നിങ്ങനെ റോഡുകളുണ്ട്. മലപ്പുറം ഭാഗത്തേക്കാണെങ്കിൽ നാടുകാണി ചുരവുമുണ്ട്. കോഴിക്കോട്ടേക്കുള്ള വലിയ വാഹനങ്ങൾക്ക് സമയനിയന്ത്രണവും ഏർപ്പെടുത്തിയാൽ പ്രശ്‌നത്തിനു പരിഹാരമാകുമെന്ന് പിഡബ്ല്യുഡി അധികൃതർ പറയുന്നു. വളവുകളിൽ വീതികൂട്ടാൻ വനംവകുപ്പിൽനിന്ന് ഭൂമി വിട്ടുകിട്ടാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.

അധികഭൂമി ലഭിച്ചാൽ മൂന്ന്, അഞ്ച് വളവുകൾ ഉടൻ വീതികൂട്ടുകയും ഒന്ന്, ആറ്, ഏഴ്, എട്ട് വളവുകളുടെ പ്രവൃത്തിക്ക് അനുമതി ലഭ്യമാക്കുകയും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP