Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാള സിനിമയിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണം: സർക്കാരിനെയും എഎംഎംഎയെയും എതിർകക്ഷികളാക്കി ഹൈക്കോടതിയിൽ ഡബ്യുസിസിയുടെ ഹർജി

മലയാള സിനിമയിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണം: സർക്കാരിനെയും എഎംഎംഎയെയും എതിർകക്ഷികളാക്കി ഹൈക്കോടതിയിൽ ഡബ്യുസിസിയുടെ ഹർജി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡബ്ലുസിസി ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാരിനെയും എഎംഎംഎയെയും എതിർകക്ഷികളാക്കിയാണ് ഹർജി. നടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഹർജി നൽകിയത്. സിനിമ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്നാണ് ആവശ്യം. സിനിമാ രംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പക്കണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

 ഡബ്ല്യുസിസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ വച്ച് പ്രൊഡക്ഷൻ കൺട്രോളറിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന് നടി അർച്ചന പത്മിനി വെളിപ്പെടുത്തിയത് ചർച്ചക്ക് വഴിവെച്ചിരുന്നു.ഇതിന് പിന്നാലെ തന്റെ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ ഇന്റേണൽ കംപ്ലെയന്റ് കമ്മിറ്റി പ്രവർത്തിക്കുമെന്ന് സംവിധായകൻ ആഷിഖ് അബു പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP