Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷഹബാനയ്ക്ക് ആശ്വാസമായി വി കെയർ: 5.38 ലക്ഷത്തിന്റെ ഇൻസുലിൻ പമ്പ് നൽകി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലപ്പുറം വേങ്ങര സ്വദേശിയായ ഷഹബാനയും (22) കുടുംബവും നാട്ടിലേക്ക് തിരികെ പോകുന്നത് വളരെ ആശ്വാസത്തോടെയാണ്. ടൈപ്പ് 1 പ്രമേഹാവസ്ഥയുടെ സങ്കീർണതകളിലൊന്നായ ഡയബറ്റിസ് കീറ്റോ അസിഡോസിസ് തുടർച്ചയായി ഉണ്ടാകുന്ന ഷഹബാനയ്ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ 'വീ കെയർ' പദ്ധതിയിലൂടെ 5,38,384 രൂപ വിലയുള്ള ഇൻസുലിൻ പമ്പ് നൽകി. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇൻസുലിൻ പമ്പ് നൽകിയത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വ്യത്യാസപ്പെടുന്നതിനെ തുടർന്ന് അടിക്കടിയുണ്ടാകുന്ന ഡയബറ്റിസ് കീറ്റോ അസിഡോസിസും ടൈപ്പ് 1 പ്രമേഹത്തിന്റെ മറ്റ് സങ്കീർണതകളും ചേർന്ന് ജീവഹാനി വരെ സംഭവിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഷഹബാനയ്ക്ക് ഇൻസുലിൻ പമ്പ് നൽകിയത്.

ഭർത്താവായ ആഷിക്കും ഒരു വയസുള്ള മകളും ചേർന്നതാണ് ഷഹബാനയുടെ കുടുംബം. പ്രസവത്തോടനുബന്ധിച്ചാണ് ഷഹബാന് പ്രമേഹം ഉള്ളതായി കണ്ടെത്തിയത്. തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വ്യത്യാസപ്പെടുന്ന അവസ്ഥയായതിനാൽ ജിവന് പോലും ഭീഷണിയായ സാഹചര്യമായിരുന്നു. ഇത്രയേറെ സങ്കീർണതയുള്ളതിനാൽ ഇൻസുലിൻ പമ്പ് അനിവാര്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചു. 5 ലക്ഷത്തിലധികമാണ് ഇൻസുലിൻ പമ്പിന്റെ വില. എന്നാൽ ദരിദ്ര കുടുംബത്തിൽപ്പെട്ട ആഷിക്കിന് ഇത് താങ്ങാൻ കഴിയുന്നതായിരുന്നില്ല. മൂന്നര സെന്റിലെ ചെറിയ വീട്ടിൽ താമസിക്കുന്ന കുടുംബത്തിന്റെ ആകെയുള്ള വരുമാനം ആഷിക്കിന് ചെറിയ ജോലികളിലൂടെ ലഭിക്കുന്ന തുച്ഛമായ കൂലിയാണ്. അങ്ങനെ രോഗത്തെത്തുടർന്ന് ദുരിതത്തിലായിരുന്ന ഈ കുടുംബത്തിനാണ് വി കെയർ തുണയായത്.

ഈ സർക്കാർ അധികാരത്തിലെത്തിയശേഷം വി കെയറിലൂടെ നൽകുന്ന 680-ാമത്തെ സഹായമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. രക്തത്തിലെ ഇൻസുലിന്റെ അളവ് കൃത്യമായി നിലനിർത്തുന്നതിനാണ് ഷഹലയ്ക്ക് ഇൻസുലിൻ പമ്പ് നൽകിയത്. ശരീരത്തിലെ ഇൻസുലിന്റെ വ്യതിയാനങ്ങൾക്കനുസരിച്ച് മതിയായ ഇൻസുലിൻ നൽകുന്ന ഓട്ടോമേറ്റിക് ഉപകരണമാണ് ഇൻസുലിൻ പമ്പ്. ഇത്തരത്തിൽ കഴിയുന്നവിധം ഇനിയും ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP