Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരിയ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുമ്പേ കണ്ണൂരിൽ അക്രമത്തിന് കോപ്പുകൂട്ടി ഒരുവിഭാഗം; പാപ്പിനിശ്ശേരി ഹാജി റോഡ് മേൽപാലത്തിനടിയിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു; തൂണിനടിയിൽ ഒളിപ്പിച്ചുവച്ചത് ആറ് വടിവാളുകളും നാല് ഇരുമ്പ് ദണ്ഡുകളും; ഉറവിടം തേടി വളപട്ടണം പൊലീസ്

പെരിയ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുമ്പേ കണ്ണൂരിൽ അക്രമത്തിന് കോപ്പുകൂട്ടി ഒരുവിഭാഗം; പാപ്പിനിശ്ശേരി ഹാജി റോഡ് മേൽപാലത്തിനടിയിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു; തൂണിനടിയിൽ ഒളിപ്പിച്ചുവച്ചത് ആറ് വടിവാളുകളും നാല് ഇരുമ്പ് ദണ്ഡുകളും; ഉറവിടം തേടി വളപട്ടണം പൊലീസ്

രഞ്ജിത്ത് ബാബു

കണ്ണൂർ: നാടിനെ നടുക്കിയ പെരിയ ഇരട്ട കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്നും മോചനം ലഭിക്കുന്നതിന് മുമ്പ് പാപ്പിനിശ്ശേരി ഹാജി റോഡ് മേൽപ്പാലത്തിനടിയിൽ നിന്നും ആറ് വടിവാളുകളും നാല് ഇരുമ്പ് ദണ്ഡുകളും വളപട്ടണം പൊലീസ് കണ്ടെടുത്തു. ഹാജി റോഡ് കെ.എസ്. ടി.പി. മേൽപ്പാലത്തിനടിയിലെ അവസാന തൂണിനിടയിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അക്രമ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് നടത്തിയ പരിശോധനക്കിടയിലാണ് ഇത്രയും ആയുധങ്ങൾ പിടികൂടിയത്. പിടിച്ചെടുത്ത വാളുകൾ ഫോറൻസിക് പരിശോധനക്കയച്ച് വിവരങ്ങൾ ശേഖരിക്കും. ആയുധങ്ങൾ സൂക്ഷിച്ചവരെ സി.സി. ടി.വി. ക്യാറകൾ വഴി നിരീക്ഷിക്കാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്.

രാഷ്ട്രീയ സംഘടനകളോ തീവ്രവാദി സംഘടനകളോ കരുതലായി സൂക്ഷിച്ച ആയുധങ്ങളാണ് ഇതെന്ന് കരുതുന്നു. ഒരൊറ്റ വെട്ടിന് ജീവൻ നഷ്ടപ്പെടാനിടയാകും വിധം മൂർച്ചയുള്ളതും കാഠിന്യമേറിയതുമാണ് പിടിച്ചെടുത്ത വാളുകൾ. ഇവ പ്രയോഗിക്കാൻ പ്രത്യേക പരിശീലനം നേടുകയും വേണം. പരിശീലനം സിദ്ധിച്ചവർക്ക് നിഷ്പ്രയാസം എതിരാളികളെ അക്രമിക്കാനും കൊലപ്പെടുത്താനും കഴിയും. വാളുകൾക്ക് ബലമേറിയ പിടിയും രൂപ കല്പന ചെയ്തിട്ടുണ്ട്. ഏതോ അക്രമത്തിന് കോപ്പു കൂട്ടും വിധം അധികം പഴക്കമില്ലാത്തതാണ് വാളുകൾ എല്ലാം. രണ്ടര അടി നീളത്തിലാണ് എല്ലാം പണി തീർത്തത്. കൈനീട്ടി വാളുകൊണ്ട് വീശിയാൽ നാലര അടി ദൂരത്തിലുള്ള എതിരാളികളെ പോലും കൃത്യമായി വകവരുത്താൻ കഴിയും. ഇരുമ്പു ദണ്ഡുകൾക്ക് രണ്ടടി നീളമുണ്ട്.

സമീപകാലത്ത് കണ്ണൂർ ജില്ലയിൽ നിന്ന് പിടികൂടപ്പെടുന്ന ആയുധങ്ങളിൽ വാളുകളാണ് ഏറെയുള്ളത്. അക്രമിക്കപ്പെടുന്നവർ ഒരു വിധത്തിലും രക്ഷപ്പെടാൻ കഴിയാത്ത വിധമാണ് വാളുകളുടെ നിർമ്മാണം. പിടിച്ചെടുത്ത വാളുകൾ ശരീരത്തിന്റെ ഏത് ഭാഗത്ത് പ്രയോഗിക്കപ്പെട്ടാലും ആ ഭാഗം അറ്റ് വീഴുന്ന അവസ്ഥയുണ്ടാകും. ശരീരത്തിൽ കുത്തി കയറ്റാൻ പാകത്തിലുള്ളവയും പിടിച്ചെടുത്ത വാളുകളിലുണ്ട്. പതിവു പോലെ പിടിച്ചെടുത്ത ആയുധങ്ങളെക്കുറിച്ചുള്ള അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നില്ല. വാളിന്റെ ഉറവിടം അന്വേഷിക്കാൻ തയ്യാറെടുത്തിരിക്കയാണ് വളപട്ടണം പൊലീസ്. ആയുധ ശേഖരം പിടിച്ചെടുക്കാൻ വളപട്ടണം ഇൻസ്പെക്ടർ എം. കൃഷ്ണൻ, എ.എസ്. ഐ. കുഞ്ഞിരാമൻ, സി.പി.ഒ. മാരായ വിനോദ് അശോകൻ, ടി.കെ. ഗിരീഷ്, എന്നിവരാണ് അന്വേഷണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP