Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ കാലവർഷം ദുർബലപ്പെടുന്നു; ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദം ശക്തമായി കാവർഷം സജീവമാകുമെന്ന് വിലയിരുത്തി കാലാവസ്ഥാ നിരീക്ഷകർ; ജൂൺ 22 വരെ കനത്ത മഴയക്ക് സാധ്യത; ജൂൺ ഒന്നുമുതൽ ഇതുവരെ ലഭിക്കേണ്ട മഴയിൽ 30% കുറവ്; വൃഷ്ടി പ്രദേശത്ത് മഴയില്ല ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് താഴുന്നു

കേരളത്തിൽ കാലവർഷം ദുർബലപ്പെടുന്നു; ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദം ശക്തമായി കാവർഷം സജീവമാകുമെന്ന് വിലയിരുത്തി കാലാവസ്ഥാ നിരീക്ഷകർ;  ജൂൺ 22 വരെ കനത്ത മഴയക്ക് സാധ്യത; ജൂൺ ഒന്നുമുതൽ ഇതുവരെ ലഭിക്കേണ്ട മഴയിൽ 30% കുറവ്; വൃഷ്ടി പ്രദേശത്ത് മഴയില്ല ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് താഴുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ദുർബലപ്പെടുന്നു.കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. ജൂൺ ഒന്നുമുതൽ ഇതുവരെ ലഭിക്കേണ്ട മഴയിൽ 30% കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദം അടുത്തദിവസം ശക്തമാകുന്നതോടെ കാലവർഷം വീണ്ടും സജീവമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടൽ.

ഇന്നലെ ഇടുക്കിയിലും കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയും മാത്രമാണ് 1 സെന്റിമീറ്റർ വീതം മഴ ലഭിച്ചത്. ഇന്നലെ പാലക്കാട് ജില്ലയിലെ ആലത്തൂരാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 4 സെന്റിമീറ്റർ. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് 3 സെന്റിമീറ്ററും തിരുവനന്തപുരം എപി, കോഴിക്കോട്, വടകര (കോഴിക്കോട്), കണ്ണൂർ, വൈക്കം (കോട്ടയം), എറണാകുളം സൗത്ത്, ഇടുക്കി എന്നിവിടങ്ങളിൽ 2 സെന്റിമീറ്റർ വീതവും വെള്ളാനിക്കര, ചാലക്കുടി, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ (തൃശൂർ), നെയ്യാറ്റിൻകര, വർക്കല (തിരുവനന്തപുരം), ആലുവ, പെരുമ്പാവൂർ, പിറവം (എറണാകുളം), പീരുമേട് (ഇടുക്കി), പട്ടാമ്പി (പാലക്കാട്), കൊയിലാണ്ടി (കോഴിക്കോട്), വൈത്തിരി (വയനാട്), ഇരിക്കൂർ (കണ്ണൂർ), ഹോസ്ദർഗ് (കാസർകോട്) എന്നിവിടങ്ങളിൽ 1 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.ചുഴലിക്കാറ്റായ വായുവിന്റെ ഗതിമാറ്റം കാലവർഷത്തിന്റെ തുടക്കത്തെ ദുർബലപ്പെടുത്തിയെന്നാണു നിഗമനം.

ജൂൺ 22 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 20, 21, 22 തീയതികളിൽ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.ജൂൺ 20 വരെ തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ചില ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം ഇടുക്കി അണക്കെട്ടിലും വെള്ളത്തിന്റെ അളവിൽ വലിയ കുറവ് വരുത്തി. ഇടുക്കി അണക്കെട്ടിൽ ഇനിയുള്ളത് 2308 അടി വെള്ളം മാത്രം. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴയില്ല. ജലനിരപ്പ് താഴുകയാണ്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2308.12 അടിയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 34 അടിയോളം വെള്ളം കുറവാണ് . കഴിഞ്ഞ വർഷം ഇതേ ദിവസം അണക്കെട്ടിൽ 39 ശതമാനം വെള്ളം ഉണ്ടായിരുന്നു. ഇത് 15.44 ശതമാനമായി. മഴ കുറവായതിനാൽ ചെറുകിട പദ്ധതികൾ സജീവമാകാത്തതിനാൽ, മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനം താഴ്‌ത്താൻ കഴിയുന്നില്ല. ഇവിടെ പ്രതിദിനം ശരാശരി 7.35 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP