Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത് മൂന്നാറിലെ സൈക്കോ ഷമ്മി; ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയുമായി വൈകീട്ട് ടൂറുപോകണമെന്ന് ഭർത്താവ്; കൊടൈക്കനാലിലേക്ക് ടൂർ പോയ പറ്റൂവെന്ന് നിർബന്ധം; ഒടുവിൽ പൊലീസെത്തി സ്റ്റേഷനിലേക്ക് വൺ ഡേ ടൂർ സെറ്റാക്കി

ഇത് മൂന്നാറിലെ സൈക്കോ ഷമ്മി; ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയുമായി വൈകീട്ട് ടൂറുപോകണമെന്ന് ഭർത്താവ്; കൊടൈക്കനാലിലേക്ക് ടൂർ പോയ പറ്റൂവെന്ന് നിർബന്ധം; ഒടുവിൽ പൊലീസെത്തി സ്റ്റേഷനിലേക്ക് വൺ ഡേ ടൂർ സെറ്റാക്കി

മറുനാടൻ ഡെസ്‌ക്‌

മൂന്നാർ; കുമ്പളങി നൈറ്റ്‌സ് കണ്ടവരാരും സൈക്കോ ഷമ്മിയെ മറക്കാനിടയില്ല. ഭാര്യയോടും വീട്ടുകാരോടും അമിതമായ സ്‌നേഹമുള്ള ഷമ്മി എന്തിനും മടിക്കാത്തയാളുമായിരുന്നു. അത്തരത്തിൽ മൂന്നാറിൽ നിന്നുള്ള ഒരു ഷമ്മിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സംഭവം ട്രോളന്മാരും ഏറ്റെടുത്തുകഴിഞ്ഞു. ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കൊണ്ട് കൊടൈക്കനാലിലേക്ക് ടൂർ പോകണമെന്നു പറഞ്ഞ് ബഹളംവെച്ച ഭർത്താവാണ് അറസ്റ്റിലായത്. മൂന്നാർ ചെണ്ടുവരെ സ്വദേശിയായ നവീൻ തോമസാണ് പൊലീസ് പിടിയിലായത്. മദ്യപിച്ച് ലക്കുകെട്ട് ആശുപത്രിയിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരൻ സെൽവത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

തമാശയെന്നാണ് ആദ്യം ആശുപത്രി അധികൃതർ കരുതിയത്. പക്ഷേ യുവാവ് കാര്യമായിതന്നൊയായിരുന്നു. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇരുവർക്കെതിരേയും കേസെടുത്ത് കോടതിയിൽ ഹാജരാക്കി.അടിമാലി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടകീയ സംഭവം നടന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു നവീനിന്റെ ഭാര്യ കുഞ്ഞിന് ജന്മം നൽകിയത്. ഇതിന്റെ സന്തോഷത്തിൽ അടുത്തുള്ള ബാറിൽ പോയി നവീനും കൂട്ടുകാരനും മദ്യപിച്ചെന്നാണ് റിപ്പോർട്ട്. ലക്കുകെട്ട് തിരികെയെത്തിയ യുവാവും കൂട്ടൂകാരനും ലേബർ റൂമിൽ തള്ളിക്കയറാനും ശ്രമം നടത്തി. ഇത് ജീവനക്കാർ തടഞ്ഞു. അതോടെ വാക്കുതർക്കവുമായി.ഇതിന് പിന്നാലെയായിരുന്നു വിചിത്ര ആവശ്യവുമായി യുവാവ് രംഗത്തെത്തിയത്. ഭാര്യയെയും കുഞ്ഞിനെയും കൂട്ടി ഇന്നുതന്നെ കൊടൈക്കനാലിലേക്ക് ടൂർ പോകണമെന്നും ഉടനെ ഡിസ്ചാർജ് ചെയ്യണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP