Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം കൈമാറിയ വീഡിയോ ആണ് താൻ ഷെയർ ചെയ്തതെന്ന് യുവാവ്; മന്ത്രിമാരും എംഎൽഎമാരും അടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത് വിവാദമായത് പിസി ജോർജിനേയും വിഡി സതീഷിനേയും അഡ്‌മിൻ ഗ്രൂപ്പിൽ നിന്നും പുറത്താക്കിയപ്പോൾ

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം കൈമാറിയ വീഡിയോ ആണ് താൻ ഷെയർ ചെയ്തതെന്ന് യുവാവ്; മന്ത്രിമാരും എംഎൽഎമാരും അടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത് വിവാദമായത് പിസി ജോർജിനേയും വിഡി സതീഷിനേയും അഡ്‌മിൻ ഗ്രൂപ്പിൽ നിന്നും പുറത്താക്കിയപ്പോൾ

തിരുവനന്തപുരം: മന്ത്രിമാരും എംഎൽഎമാരും സി.പി.എം നേതാക്കളും അടക്കം പ്രമുഖർ ഉൾപ്പെട്ട വാട്‌സാപ് ഗൂപ്പിലേക്ക് അശ്ലീല വിഡിയോ സന്ദേശം അയച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഇക്കാര്യത്തിൽ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നീളുകയാണ്. ബുധനാഴ്ച ഉച്ചയ്ക്കാണ് തലസ്ഥാനത്തെ പ്രമുഖർ ഉൾപ്പെട്ട ഗ്രൂപ്പിലേക്ക് യുവതിയുടെ 24 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ എത്തിയത്.

പാർട്ടി പത്രത്തിലെ സ്റ്റാഫ് അംഗമാണ് വിഡിയോ പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫ് അംഗമാണു തനിക്കു വിഡിയോ അയച്ചുതന്നതെന്നും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വലിയ സാങ്കേതികജ്ഞാനമില്ലാത്തതിനാൽ വിഡിയോ, ഗ്രൂപ്പിലേക്കു കൈമാറിപ്പോയെന്നും ഇയാൾ പറയുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീണ്ട്.

വിഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതോടെ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എംഎൽഎമാരായ പി.സി.ജോർജ്, വി.ഡി.സതീശൻ തുടങ്ങിയ പ്രമുഖരെ ഗ്രൂപ്പിൽ നിന്നു അഡ്‌മിൻ പുറത്താക്കി. ഇതു ശ്രദ്ധയിൽപെട്ടതോടെയാണു വിഡിയോ പോസ്റ്റ് ചെയ്ത കാര്യം ഗ്രൂപ്പംഗങ്ങളിൽ ചർച്ചയായത്.

മുഖ്യമന്ത്രിയുടെ ഓഫിസിൽ മുഖ്യമന്ത്രിക്കായി പ്രസംഗങ്ങൾ കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്ന വ്യക്തിയ്‌ക്കെതിരായാണ് ആരോപണം. ഇയാളിൽ നിന്നു വിശദീകരണം തേടിയേക്കും. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഗ്രൂപ്പിൽ അംഗങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP