Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിപക്ഷ നേതാക്കളുടെ ഇടപെടലിൽ മുസ്ലിംയൂത്ത് ലീഗ് വൈറ്റ്ഗാർഡ് മെഡിചെയിൻ പദ്ധതി തുടരും; ലോക്ഡൗൺ കാലത്ത് അവശ്യ മരുന്നുകളെത്തിക്കുന്ന പദ്ധതി നിർത്തലാക്കിയത് വളണ്ടിയർമാർക്കെതിരെ പൊലീസ് നടപടിയെടുത്തതോടെ; വളണ്ടിയർമാരെ മർദ്ദിച്ച പൊലീസുകാർക്കെതിരെ ഇനി വകുപ്പുതല അന്വേഷണം

പ്രതിപക്ഷ നേതാക്കളുടെ ഇടപെടലിൽ മുസ്ലിംയൂത്ത് ലീഗ് വൈറ്റ്ഗാർഡ് മെഡിചെയിൻ പദ്ധതി തുടരും; ലോക്ഡൗൺ കാലത്ത് അവശ്യ മരുന്നുകളെത്തിക്കുന്ന പദ്ധതി നിർത്തലാക്കിയത് വളണ്ടിയർമാർക്കെതിരെ പൊലീസ് നടപടിയെടുത്തതോടെ; വളണ്ടിയർമാരെ മർദ്ദിച്ച പൊലീസുകാർക്കെതിരെ ഇനി വകുപ്പുതല അന്വേഷണം

ജാസ്മിൻ മൊയ്ദീൻ

കോഴിക്കോട്; ലോക്ഡൗൺ കാലത്ത് മുസ്ലിംയൂത്ത് ലീഗിന്റെ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ വൈറ്റ് ഗാർഡ് നടത്തിയിരുന്ന മെഡിചെയിൻ പദ്ധതി തുടരാൻ തീരുമാനം. അവശ്യമരുന്നുകൾ എത്തിച്ചു നൽകുന്ന പദ്ധതി നേരത്തെ നിർത്തിവെച്ചിരുന്നു.

വൈറ്റ് ഗാർഡ് വളണ്ടിയർമാർക്കെതിരെയും സംസ്ഥാന കോർഡിനേറ്റർക്കെതിരെയും പൊലീസ് അകാരണമായി കേസെടുക്കുകയും സന്നദ്ധ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തതിനാലായിരുന്നു വൈറ്റ് ഗാർഡ് പ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ചിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപിയും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി വിഷയം സംസാരിക്കുകയും അദ്ദേഹം ഉന്നത പൊലീസ് ഉദ്യോസ്ഥരുമായി വിഷയം ചർച്ച ചെയ്യുകയും ചെയതതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പദ്ധതി വീണ്ടും പുനരാരംഭിക്കുന്നത്.

പ്രതിപക്ഷ നേതാവ് പൊലീസ് ഉന്നത അധികാരികളുമായി നടത്തിയ ചർച്ചയിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും വൈറ്റ് ഗാർഡ് കോർഡിനേറ്ററുമായ വി.വി മുഹമ്മദലിയോട് നാദാപുരം എസ്‌ഐ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ തീരുമാനമായി. വിവിധയിടങ്ങളിൽ വൈറ്റ് ഗാർഡ് വളണ്ടിയർമാരെ മർദ്ദിച്ച സംഭവത്തിലും വകുപ്പ് തല അന്വേഷണം നടത്തും.

ഈ രണ്ട് കാര്യങ്ങളിൽ തീരുമാനമായതിനാൽ പദ്ധതി പുനരാരംഭിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു. മരുന്നും ആവശ്യ വസ്തുക്കളുമായി പോകുന്ന വളണ്ടിയർമാർ നിർബന്ധമായും മാസ്‌കും കയ്യുറയും ധരിക്കണമെന്നും, രണ്ടിൽ കൂടുതൽ വളണ്ടിയർമാർ ഒന്നിച്ച് യാത്ര ചെയ്യരുതെന്നും, യാത്ര ചെയ്യുമ്പോൾ എന്താവശ്യത്തിനാണോ പോകുന്നത് ആയതിന്റെ സത്യവാങ്മൂലം കയ്യിൽ കരുതുകയും വേണമെന്നും നേതാക്കൾ വളണ്ടിയർമാർക്ക് നിർദ്ദേശം നൽകി.

ആവശ്യങ്ങളിൽ പരിഹാരമായതിനാൽ ഈയവസരത്തിൽ രാഷ്ട്രീയ വൈരം ഉപയോഗിക്കുന്നവരെ അവഗണിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ശ്രദ്ധ പുലർത്തണമെന്നും യൂത്ത് ലീഗ് നേതാക്കൾ പ്രവർത്തകരോട് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP