Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭർതൃഗൃഹത്തിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ മരിച്ചു; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ യുവതിയുടെ വീട്ടുകാർ പരാതി നൽകി

ഭർതൃഗൃഹത്തിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ മരിച്ചു; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ യുവതിയുടെ വീട്ടുകാർ പരാതി നൽകി

മറുനാടൻ മലയാളി ബ്യൂറോ

ചവറ: ഭർതൃഗൃഹത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. യുവതിയുടെ മരണം ഭർത്താവിന്റെയും ബന്ധുക്കളുടെയും നിരന്തര പീഡനം മൂലമാണെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കോയിവിള കിഴക്ക് ചമ്പോളിൽ തെക്കതിൽ സുരേഷ് - ബിന്ദു ദമ്പതികളുടെ മകളും കോയിവിള കരുവാ കിഴക്കതിൽ കോളനിയിൽ ലിനുവിന്റെ ഭാര്യയുമായ ഗോപിക (20)യാണ് മരിച്ചത്.

കഴിഞ്ഞ 12 ന് ലിനുവിന്റെ വീട്ടിൽ കിടപ്പുമുറിയിലെ ജനലഴിയിലാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി 8 ന് മരണപ്പെട്ടു. യുവതി ചികിത്സയിലിരിക്കെ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ യുവതിയുടെ വീട്ടുകാർ തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മജിസ്ട്രേറ്റിനെ കൊണ്ട് മൊഴിയെടുപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി അബോധാവസ്ഥയിലായതിനാൽ കഴിഞ്ഞില്ല.

ഇരു സമുദായത്തിൽപെട്ട ഇരുവരും പ്രണയത്തിലായതോടെ 2015 നവംബർ 30 നാണ് വിവാഹിതരാകുന്നത്. ഇവർക്ക് ഒന്നര വയസ് പ്രായമുള്ള മകളുമുണ്ട്. വിവാഹ ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ലിനുവും വീട്ടുകാരും മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ച് വരികയായിരുന്നു എന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീധന പീഡനമാണ് മകളുടെ മരണകാരണമെന്ന പരാതിയിൽ ലിനുവിനും ബന്ധുക്കളായ മൂന്ന് പേർക്കും എതിരെ തെക്കുംഭാഗം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP