Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏറനാടിന്റെ മലയോരമേഖലയിൽ ആനക്കൂട്ടം നാട്ടിലിറങ്ങുന്നത് പതിവാകുന്നു; ലക്ഷങ്ങളുടെ കൃഷി നാശത്തിന് പുറമേ മലയോരവാസികളുടെ ജീവനും ഭീഷണി ഉയർത്തുന്നു; കഴിഞ്ഞ ദിവസം കരുളായിയിൽ നാട്ടിലിറങ്ങിയ കാട്ടന കുത്തിക്കൊലപ്പെടുത്തിയത് തോട്ടം കാവൽക്കാരനെ

ഏറനാടിന്റെ മലയോരമേഖലയിൽ ആനക്കൂട്ടം നാട്ടിലിറങ്ങുന്നത് പതിവാകുന്നു; ലക്ഷങ്ങളുടെ കൃഷി നാശത്തിന് പുറമേ മലയോരവാസികളുടെ ജീവനും ഭീഷണി ഉയർത്തുന്നു; കഴിഞ്ഞ ദിവസം കരുളായിയിൽ നാട്ടിലിറങ്ങിയ കാട്ടന കുത്തിക്കൊലപ്പെടുത്തിയത് തോട്ടം കാവൽക്കാരനെ

ജാസിം മൊയ്‌ദീൻ

നിലമ്പൂർ: ഏറനാടിന്റെ മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. ഏറ്റവുമൊടുവിൽ ഇന്നലെ കരുളായിലെ ഉൾവനത്തിലുള്ള സ്വകാര്യ റബ്ബർ തോട്ടത്തിൽ കാവൽകാരന്റെ ജീവനെടുക്കുന്നത് വരെയെത്തി കാര്യങ്ങൾ. തോട്ടം കാവൽകാരൻ മത്തായിയെയാണ് ഇന്നലെ ആനകുത്തിക്കൊന്നത്. കഴിഞ്ഞ രണ്ട് മാസമായി ഈ മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യമുണ്ട്. നാട്ടിലിറങ്ങിയുള്ള ആനക്കൂട്ടത്തിന്റെ വിളയാട്ടത്തിനെതിരെ പരാതിപ്പെടാത്ത ഇടങ്ങളില്ല. കഴിഞ്ഞ രണ്ട് മാസത്തോളമായി ലക്ഷങ്ങളുടെ കൃഷിനാശമാണ് ഈ ആനക്കൂട്ടമുണ്ടാക്കിയിട്ടുള്ളത്.

മൂത്തേടം പഞ്ചായത്തിലെ നെല്ലിക്കുത്ത്, കൽക്കുളം, ബാലകുളെ, നാരങ്ങാപൊട്ടി തുടങ്ങിയിടങ്ങളിലെല്ലാം മാസങ്ങളോളമായി ആളുകൾ ആനക്കൂട്ടത്തെ ഭയപ്പെട്ടാണ് ജീവിക്കുന്നത്. വൈകിട്ട് ആറ് മണി മുതലെത്തുന്ന ആനക്കൂട്ടം പുലർച്ചവരെ വീടുകൾക്ക് സമീപത്തും കൃഷിയിടങ്ങളിലും തമ്പടിക്കാറാണ് പതിവ്. കൂട്ടമായെത്തുന്നവ അപകടമുണ്ടാക്കാറില്ലെങ്കിലും കൃഷിനശിപ്പിക്കുന്നത് പതിവാണ്. കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട് നടക്കുന്നവയാണ് ആളപായമുണ്ടാക്കുന്നത്. ഇത്തരത്തിൽ ഒറ്റപ്പെട്ട് നടക്കുന്ന ഒറ്റക്കൊമ്പനാണ് ഇന്നലെ മത്തായിയെ കുത്തിക്കൊന്നതെന്നാണ് നിഗമനം. മത്തായിയുടെ ശരീരത്തിലേറ്റ് കുത്തുകളെല്ലാം ഒറ്റക്കൊമ്പുകൊണ്ടുള്ളതായിരുന്നു.

ആനശല്യത്തിനെതിരെ സർവകക്ഷി സംഘത്തിന്റെ നേതൃത്വത്തിലും അല്ലാതെയും നിരവധി തവണ നിലമ്പൂർ നോർത്ത്, സൗത്ത് ഡിഎഫ്ഒമാരെയും പിവി അൻവർ എംഎൽഎയെയും വിവിധ പഞ്ചായത്ത് മുനിസിപ്പാലിറ്റി അധികൃതരെയും കണ്ടെത്തി പരാതിപ്പെട്ടിരുന്നെങ്കിലും കാട്ടാനക്കൂട്ടത്തെ ഓടിക്കാനോ, ഇവ കൃഷിയിടത്തിലിങ്ങാതിരിക്കാനുള്ള സംവിധാനമൊരുക്കാനോ ഉള്ള നടപടികളുണ്ടായിട്ടില്ല. കഴിഞ്ഞ 12ന് കരുളായി മൈലമ്പാറിയിൽ വ്യാപക കൃഷി നാശമുണ്ടാക്കിയ അതേ ഒറ്റക്കൊമ്പനാണ് ഇന്നലെ മത്തായിയുടെ ജീവനെടുത്തതും. ഒറ്റപ്പെട്ട് നടക്കുന്ന ഈ ആനക്ക് ഒറ്റക്കൊമ്പേയൊള്ളൂ.

12ന് തന്നെ ഈ ഒറ്റക്കൊമ്പന്റെ അക്രമണ സ്വഭാവത്തെപറ്റി നാട്ടുകാർ ഫോറസ്റ്റ് അധികൃതരെ അറിയിച്ചിരുന്നെങ്കിലും ആനയെ കണ്ടെത്താനായിരുന്നില്ല. നേരത്തെ പലരും ഈ കൊമ്പനുമുന്നിൽ പെട്ടിരുന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഒരാളുടെ ജിവനെടുക്കുക കൂടി ചെയ്തതോടെ വനത്തിൽ തിരച്ചിൽ നടത്തി ആനയെ കണ്ടെത്താനും കൃഷിഭൂമിയിലേക്ക് ആനയെത്തുന്നത് തടയാനുള്ള നടപടികളെടുക്കുമെന്നാണ് കരുതുന്നത്. ഇന്നലെ എടക്കരയിൽ വനംവകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് എടക്കരയിൽ ജനകീയസമിതിയുടെ നേതൃത്വത്തിൽ ഹർത്താലും നടത്തിയിരുന്നു.

നിലമ്പൂർ എടക്കര കരളായി മേഖലകളിൽ ആനപ്പേടിയിലാണ് ജനങ്ങളെങ്കിൽ തൊട്ടടുത്ത കരുവാരക്കുണ്ട്, കാളികാവ് മേഖലകളിൽ കഴിഞ്ഞ കുറെ നാളുകളായി നാട്ടിലറങ്ങുന്ന പുലിയെ പേടിച്ചാണ് നാട്ടുകാരുടെ ഉറക്കം. കഴിഞ്ഞ ദിവസം കരവാരക്കുണ്ട് കൽകുണ്ട് ആർത്തലകോളനിയിൽ നിന്ന് മൂന്ന് ആടുകളെയാണ് ഇരുമ്പുകൂട് തകർത്ത് പലികൊന്നത്. മറ്റത്തിൽ ആന്റണിയുടെ കാടിനോട് ചേർന്നുള്ള ഫാമിൽ നിന്നാണ് ആടിനെ പുലി പിടിച്ചത്.

25ലധികം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന കോളിനിയാണ് ആർത്തല കോളനി. എല്ലാദിവസവും ഇവിടെ പുലിയിറങ്ങി ആടിനെയും കോഴികളെയും പിടിക്കുന്നതോടെ അടച്ചുറപ്പില്ലാത്ത വീടുകളിൽ ജീവൻ പണയപ്പെടുത്തിയാണ് ഇവിടെയുള്ളവർ അന്തിയുറങ്ങുന്നത്. നേരത്തെ മറ്റേതെങ്കിലും ജീവികളാകും വളർത്തുമൃഗങ്ങളെ അക്രമിക്കുന്നതെന്ന സംശമുണ്ടായിരുന്നെങ്കിലും ഇന്നലെ ഫോറസ്റ്റ് അധികൃതരെത്തി കാൽപാടുകൾ പരിശോധിച്ച് പുലിയാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP