Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു പരുക്ക്; ജീപ്പ് തകർത്തു കൊലകൊമ്പന്റെ ആക്രമണം; പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം തിരിച്ചു പോകാതെ ഈസ്റ്റ് പരിയാരത്തെ കൃഷിയിടത്തിൽ തമ്പടിച്ചു; ആക്രമണം കാട്ടിലേക്ക് തുരത്തുന്നതിനിടെ

കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു പരുക്ക്; ജീപ്പ് തകർത്തു കൊലകൊമ്പന്റെ ആക്രമണം; പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം തിരിച്ചു പോകാതെ ഈസ്റ്റ് പരിയാരത്തെ കൃഷിയിടത്തിൽ തമ്പടിച്ചു; ആക്രമണം കാട്ടിലേക്ക് തുരത്തുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

പനമരം; വയനാട് പനമരത്തിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയുണ്ടായ ആക്രമണത്തിൽ വനം വകുപ്പു ജീവനക്കാർക്കു പരുക്ക്. ചെതലയം റേഞ്ചിലെ ഫോറസ്റ്റ് ഓഫിസർ കെ.കെ.ചന്ദ്രൻ (32), ജീപ്പ് ഡ്രൈവർ മാനുവൽ പുത്തൻപുര (44), വാച്ചർ രാജേഷ് (36)എന്നിവർക്കാണ് പരുക്കേറ്റത്. വനം വകുപ്പിന്റെ ജീപ്പും കാട്ടാന അടിച്ചു തകർത്തു. പരുക്കേറ്റവരെ പുൽപള്ളി സിഎച്ച്‌സിയിൽ പ്രവേശിപ്പിച്ചു.

പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം തിരിച്ചു പോകാതെ ഈസ്റ്റ് പരിയാരത്തെ പത്മനാഭൻ, പി.ടി.വേലായുധൻ എന്നിവരുടെ കൃഷിയിടത്തിൽ തമ്പടിച്ചു. രണ്ട് കാട്ടാനകളെ സ്ഥലത്തുനിന്നും ഉച്ചയ്ക്ക് 12 മണിയോടെ തുരത്തുന്നതിനിടെയാണു ആക്രമണം നടന്നത്.

നീർവാരം പുഴ മുറിച്ച് കടന്ന കാട്ടാന പുഞ്ചവയൽ ദാസനക്കര റോഡിലേക്കു കയറി.ഇവിടെ നിന്ന ജനക്കൂട്ടത്തിനും പള്ളിയിൽ പോകാൻ ഇറങ്ങിയ വിദ്യാർത്ഥികൾക്കു നേരെയും പാഞ്ഞടുത്തതു ജീപ്പ് ഉപയോഗിച്ചു തടയുന്നതിനിടെയാണ് കാട്ടാന ജീപ്പിന്റെ മുൻഭാഗം അടിച്ചു തകർത്തു. ചില്ലുകളും ബീഡിംഗും അടക്കമുള്ളവ പൊട്ടിച്ചു. കുത്തിമറിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇതിനിടെ വാഹനത്തിലുള്ളവർ ചാടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണു പരുക്കേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP