Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാട്ടുതീ എന്ന വാർത്തയറിഞ്ഞെത്തിയത് പത്തോളം ഫോറസ്റ്റ് വാച്ചർമാർ; നിയന്ത്രിക്കാനാകാത്ത തീയിൽ പെട്ട് മരിച്ചത് വനപാലകരായ വേലായുധൻ, ദിവാകരൻ എന്നിവർ

കാട്ടുതീ എന്ന വാർത്തയറിഞ്ഞെത്തിയത് പത്തോളം ഫോറസ്റ്റ് വാച്ചർമാർ; നിയന്ത്രിക്കാനാകാത്ത തീയിൽ പെട്ട് മരിച്ചത് വനപാലകരായ വേലായുധൻ, ദിവാകരൻ എന്നിവർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കാട്ടുതീയിൽ രണ്ട് വനപാലകർ മരിച്ചു. തൃശൂർ കൊറ്റമ്പത്തൂരിൽ ഫോറസ്റ്റ് വാച്ചർമാരായ വേലായുധൻ, ദിവാകരൻ എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊടുമ്പ് സ്വദേശി ശങ്കരൻ എന്നയാളാണ് പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അക്വേഷ്യ മരങ്ങൾ ധാരാളമുള്ള പ്രദേശമാണ് കൊറ്റമ്പത്തൂർ. ഇവിടെയാണ് തീപിടിത്തമുണ്ടായത്.

വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിൽപ്പെടുന്ന പ്രദേശമാണിത്. തീപിടിത്ത വാർത്തയറിഞ്ഞ് പത്തോളം ഫോറസ്റ്റ് വാച്ചർമാരാണ് സ്ഥലത്തെത്തിയത്. തീ അണക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പേർ പൊള്ളലേറ്റ് മരിച്ചത്. ശനിയാഴ്ച മുതൽ ഇവിടെ കാട്ടുതീ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രദേശത്ത് എത്തിപ്പെടാൻ വയ്യാത്ത വിധം കാട്ടുതീ ഇപ്പോഴും തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP