Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് മാതാ അമൃതാനന്ദമയീ മഠം; ഉറ്റവർ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മാതാ അമൃതാനന്ദമയി

മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് മാതാ അമൃതാനന്ദമയീ മഠം; ഉറ്റവർ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മാതാ അമൃതാനന്ദമയി

മറുനാടൻ ഡെസ്‌ക്‌

കരുനാഗപ്പള്ളി : കേരളം വീണ്ടും മഴക്കെടുതിയിൽ വലയുമ്പോൾ ദുരിതത്തിലായിരിക്കുന്നവർക്ക് സഹായ ഹസ്തങ്ങളും നാനാഭാഗത്ത് നിന്നും വരികയാണ്. ഈ വേളയിലാണ് കനത്ത മഴ മൂലം ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് മാതാ അമൃതാനന്ദമയി മഠം അറിയിച്ചിരിക്കുന്നത്. ഉറ്റവർ മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മാതാ അമൃതാനന്ദമയി അറിയിച്ചു.

ദുരിതത്തിൽ വലയുവർക്ക് അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന അമൃത ഹെൽപ് ലൈൻ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ സജ്ജീകരിച്ചിരുന്നു. അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധിന്റെ അംഗങ്ങളാണ് ഹെൽപ് ലൈനിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. രക്ഷാപ്രവർത്തനം മുതൽ ഭക്ഷണം, വസ്ത്രങ്ങൾ, സന്നദ്ധസേവനം തുടങ്ങിയ ആവശ്യങ്ങൾക്കായി ഒട്ടേറെ ദുരിതബാധിതർ ഈ ഹെൽപ്പ്ലൈനിനെ ആശ്രയിച്ചു.

ദുരന്തബാധിതർക്ക് സഹായമെത്തിക്കുന്നതിനായി 'അമൃതകൃപ' എന്ന ആപ്പും തയ്യാറാക്കി. വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളിൽ മഠവും അനുബന്ധസ്ഥാപനങ്ങളും ദുരിതാശ്വാസകേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. കഴിഞ്ഞവർഷം പ്രളയദുരിതത്തിൽപ്പെട്ടവർക്കായി സഹായങ്ങൾ ഒരുക്കിയതിനോടൊപ്പം 10 കോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അമൃതാനന്ദമയിമഠം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP