Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബിജെപി ഹർത്താൽ സൃഷ്ടിച്ച ഹർത്താൽ വിരുദ്ധ വികാരം ശക്തി പ്രാപിക്കുന്നു; മുൻകൂട്ടി നോട്ടീസ് നൽകാത്ത എല്ലാ ഹർത്താലുകളോടും നിസ്സഹരിക്കാൻ വ്യാപാരികൾ; മിന്നൽ ഹർത്താലുകളെ കൂട്ടത്തോടെ തോൽപ്പിക്കാൻ പൊലീസിന്റെ സഹായം തേടും

ബിജെപി ഹർത്താൽ സൃഷ്ടിച്ച ഹർത്താൽ വിരുദ്ധ വികാരം ശക്തി പ്രാപിക്കുന്നു; മുൻകൂട്ടി നോട്ടീസ് നൽകാത്ത എല്ലാ ഹർത്താലുകളോടും നിസ്സഹരിക്കാൻ വ്യാപാരികൾ; മിന്നൽ ഹർത്താലുകളെ കൂട്ടത്തോടെ തോൽപ്പിക്കാൻ പൊലീസിന്റെ സഹായം തേടും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഹർത്താലുകൾക്ക് ഇനി വ്യാപാരികൾ താഴിടും. ഹർത്താലുകൾ ജന ജീവിതത്തെ സ്തംഭിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിനിനി തടയിടാൻ പൊതു ജനങ്ങൾക്കൊപ്പം വ്യാപാരികളുമുണ്ടാകും എന്ന സൂചനയാണ് വ്യാപാര സംഘടനയുടെ ഇപ്പോഴത്തെ തീരുമാനത്തിൽ നിന്നും ലഭിക്കുന്നത്. വ്യാപാരികളുടെ സംഘടനയുടെ അനുവാദമില്ലാതെ നടത്തുന്ന എല്ലാ ഹർത്താലുകളും ബഹിഷ്‌കാരിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം.

പദ്ധതി ചാല മാർക്കറ്റിൽ ആദ്യം നടപ്പിലാക്കുമെന്നും വ്യാപാരികൾ പറയുന്നു. ഇതിനു പിന്നാലെ തന്നെ കേരളമൊട്ടാകെ ഹർത്താൽ ബഹിഷ്‌കരണം നടത്തുമെന്നു സംഘടനാ നേതൃത്വത്തിൽ നിന്നും അറിയിപ്പ്് ലഭിക്കാതെ ഹർത്താലുകളോട് സഹകരിക്കരുതെന്ന് എല്ലാ വ്യാപാരികളേയും അറിയിക്കുമെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കുന്നു.

സംസ്ഥാനത്തുണ്ടാകുന്ന മിന്നൽ ഹർത്താലുകളെ ഒറ്റക്കെട്ടായി നേരിടാനാണു വ്യാപാരി വ്യവസായ സമിതി തീരുമാനം. ഇക്കാര്യത്തിൽ രാഷ്ട്രീയ വേർതിരിവില്ല. മുൻകൂട്ടി അറിയിച്ചുള്ള ഹർത്താലുമായി എക്കാലത്തും വ്യാപാരികൾ സഹകരിച്ചിട്ടുണ്ട്. എന്നാൽ അനാവശ്യ കാര്യങ്ങൾ ഉന്നയിച്ചു തോന്നിയതുപോലെ ഹർത്താൽ നടത്തിയാൽ സമിതി പ്രതികരിക്കും. ഹർത്താൽ ബഹിഷ്‌കരിക്കുന്ന സ്ഥാപനങ്ങൾക്കു പൊലീസ് സംരക്ഷണം നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

രാജ്യത്തെ ഞെട്ടിച്ച നോട്ടു നിരോധനം, ജിഎസ്ടി, പ്രളയം എന്നിവക്കു ശേഷം തകർന്ന വ്യാപാര മേഖലയ്ക്കു ഹർത്താലുകൾ താങ്ങാവുന്നതിലും അപ്പുറമായെന്നാണു വ്യാപാരികളുടെ വിലയിരുത്തൽ. ബിജെപി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ തലസ്ഥാന ജില്ലയിൽ പാങ്ങോട്ട് കടകൾ തുറന്നു വ്യാപാരികൾ നടത്തിയ പ്രതിഷേധം വിജയം കണ്ടതിന്റെ ചുവടുപിടിച്ചണു സംഘടനകളുടെ രംഗപ്രവേശം. കടയടപ്പിക്കാനെത്തിയ ഹർത്താൽ അനുകൂലികളെ വ്യാപാരികൾ ചോദ്യം ചെയ്തു മടക്കി വിടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

അടിക്കടിയുള്ള ഹർത്താലുകൾക്കെതിരെ തലസ്ഥാനത്തു ജില്ലയിലെ വ്യാപാരികളെ അണിനിരത്തി വ്യാപാരി വ്യവസായ സമിതി സെക്രട്ടേറിയറ്റ് മാർച്ചു നടത്തി. നിസാരകാര്യങ്ങളുടെ പേരിൽ പ്രഖ്യാപിക്കുന്ന ഹർത്താൽ തടയുക, ഹർത്താൽ ദിവസം തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു സർക്കാർ സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചൻ ധർണ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ വ്യാപാര, വ്യവസായ മേഖലകളെ തകർക്കുന്ന ഹർത്താലുകളെ പ്രതിരോധിക്കുന്നതിനെപ്പറ്റി ആലോചിക്കാൻ 20നു മുഴുവൻ വ്യാപാര സംഘടനകളുടെയും യോഗം കോഴിക്കോട്ട് ചേരുമെന്നു കേരള വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ അറിയിച്ചു.

വ്യാപാരി വ്യവസായി സമിതിയുടേത് ഉൾപ്പെടെ 32 സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കുന്നതിനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ, പ്രാകൃതമായ സമര രീതികളോടു യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP