Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ റെയിൽവേയുടെ ക്രിസ്തുമസ് സമ്മാനം: അവധിക്കുള്ള യാത്രാതിരക്ക് കുറയ്ക്കാൻ പുണെയിലേക്കും മുംബൈയിലേക്കും ശൈത്യകാല പ്രത്യേക തീവണ്ടി; റിസർവേഷൻ തുടങ്ങി

ഇന്ത്യൻ റെയിൽവേയുടെ ക്രിസ്തുമസ് സമ്മാനം: അവധിക്കുള്ള യാത്രാതിരക്ക് കുറയ്ക്കാൻ പുണെയിലേക്കും മുംബൈയിലേക്കും ശൈത്യകാല പ്രത്യേക തീവണ്ടി; റിസർവേഷൻ തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ക്രിസ്തുമസ് അവധി എത്തുന്നതോടെ യാത്രാതിരക്ക് കുറയ്ക്കാൻ പുണേയിലേക്കും മുംബൈയിലേക്കും ശൈത്യകാല പ്രത്യേക തീവണ്ടികൾ ഉണ്ടാകുമെന്ന് വ്യക്തമാക്കി റെയിൽവേ. കൊച്ചുവേളിയിൽ നിന്ന് ലോകമാന്യതിലകിലേക്കും തിരിച്ചും (01079/01080) എറണാകുളം ജങ്ഷനിൽ നിന്ന് പുണേയിലേക്കും തിരിച്ചുമാണ് (01467/01468) ഈ പ്രത്യേക തീവണ്ടി സർവ്വീസ് നടത്തുന്നതെന്ന് റെയിൽ വേ അറിയിച്ചത്.

ഡിസംബർ 21, 28, ജനുവരി നാല് തീയ്യതികളിൽ (ശനി) പുലർച്ചെ 12.45ന് ലോകമാന്യതിലകിൽ നിന്ന് യാത്രയാരംഭിക്കുന്ന വണ്ടി (01079) അടുത്ത ദിവസം രാവിലെ 9.05ന് കൊച്ചുവേളിയിലെത്തും. മടക്കസർവ്വീസ് (01080) ഡിസംബർ 22, 29, ജനുവരി അഞ്ച് (ഞായർ) തീയ്യതികളിൽ ഉച്ചയ്ക്ക് 2.15ന് യാത്രയാരംഭിച്ച് അടുത്ത ദിവസം രാത്രി 11.55ന് ലോകമാന്യതിലകിലെത്തും.

പുണെയിൽ നിന്ന് (01467) ഡിസംബർ 23,30, ജനുവരി ആറ് (തിങ്കൾ) തീയ്യതികളിൽ വൈകീട്ട് 7.55 ന് യാത്രയാരംഭിച്ച് മൂന്നാം ദിവസം പുലർച്ചെ 12.15ന് എറണാകുളത്ത് എത്തും. എറണാകുളം ജംങ്ഷനിൽ നിന്ന് (01468) പുണെയിലേക്കുള്ള ഹംസഫർ സ്‌പെഷ്യൽ പുലർച്ചെ അഞ്ചരയ്ക്ക് എറണാകുളത്ത് നിന്ന് ഡിസംബർ 25, ജനുവരി ഒന്ന്, എട്ട് തീയ്യതികളൽ പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.20 ന് പുണെയിലെത്തും. ഈ തീവണ്ടികളുടെയെല്ലാം റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP