Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തുവയസുകാരനെ മർദ്ദിച്ച സംഭവം; അമ്മയും സുഹൃത്തായ ഡോക്ടറും പിടിയിൽ; അറസ്റ്റിലായ ഡോക്ടർ എറണാകുളം ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ

പത്തുവയസുകാരനെ മർദ്ദിച്ച സംഭവം; അമ്മയും സുഹൃത്തായ ഡോക്ടറും പിടിയിൽ; അറസ്റ്റിലായ ഡോക്ടർ എറണാകുളം ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ

എറണാകുളം: പത്തുവയസ്സുകാരനായ മകനെ മർദ്ദിച്ച സംഭവത്തിൽ അമ്മയും സുഹൃത്തും അറസ്റ്റിൽ. വാഴക്കാല സ്വദേശിനിയായ ആശാമോൾ കുര്യാക്കോസ് സുഹൃത്തായ ഡോ. ആദർശ് രാധാകൃഷ്ണൻ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഴക്കാല സ്വദേശിനിയായ ആശാമോളും സുഹൃത്തായ ആദർശും ചേർന്ന് വീട്ടിനകത്ത് വച്ചാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനം സഹിക്കാനാകാതെ താൻ വീട്ടിൽ നിന്ന് ഇറങ്ങിയോടിയെന്ന് നേരത്തേ കുട്ടി ചൈൽഡ് ലൈനിന് മുന്നിൽ മൊഴി നൽകിയിരുന്നു. എന്താണ് കാരണമെന്ന് വ്യക്തമായിട്ടില്ലായിരുന്നു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

അയൽവാസികളാണ് വിഷയം ചൈൽഡ് ലൈനിൽ അറിയിച്ചത്. തുടർന്ന് തൃക്കാക്കര പൊലീസും കുട്ടിയുടെ മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഡോ. ആദർശ് രാധാകൃഷ്ണൻ എറണാകുളം ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP