Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവത്തെത്തുടർന്നു യുവതിയും രണ്ടു കുഞ്ഞുങ്ങളും മരിച്ചു; ചികിത്സാപ്പിഴവെന്നു ബന്ധുക്കൾ; അന്വേഷിക്കുമെന്നു മെഡിക്കൽ കോളേജ് സൂപ്രണ്ട്

കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവത്തെത്തുടർന്നു യുവതിയും രണ്ടു കുഞ്ഞുങ്ങളും മരിച്ചു; ചികിത്സാപ്പിഴവെന്നു ബന്ധുക്കൾ; അന്വേഷിക്കുമെന്നു മെഡിക്കൽ കോളേജ് സൂപ്രണ്ട്

കോട്ടയം: കോട്ടയത്ത് പ്രസവത്തെ തുടർന്ന് യുവതിയും രണ്ടു കുഞ്ഞുങ്ങളും മരിച്ചു. ചങ്ങനാശേരി സ്വദേശിനി ജ്യോതിമോളും (36) കുട്ടികളുമാണ് മരിച്ചത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ചികിത്സാ പിഴവാണെന്ന് ആരോപിച്ചു ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു.

സംഭവത്തിൽ പരാതി ലഭിച്ചുവെന്നും അന്വേഷണം നടത്തുമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. ചികിൽസാ പിഴവല്ല മരണ കാരണമെന്നാണ് പ്രാഥമിക വിവരം.

ജ്യോതിക്ക് കുട്ടികളുണ്ടാകുന്നത് 16 വർഷത്തിന് ശേഷമാണ്. മൂന്നു കുട്ടികളായിരുന്നു ഗർഭാവസ്ഥയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു കുട്ടി ഗർഭപാത്രത്തിനുള്ളിൽ വച്ചു തന്നെ മരിച്ചു. മറ്റൊരു കുട്ടിയെ ശസ്ത്രക്രിയ ചെയ്തു പുറത്തെടുത്തപ്പോഴും മരിച്ചു. ഒരു കുട്ടിയെ ജീവനോടെ ലഭിച്ചു. ഈ മാസം ഏഴിനാണ് ജ്യോതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജ്യോതിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ 10 ദിവസമായി ഐസിയുവിലായിരുന്നു ജ്യോതി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP