Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യലഹരിയിൽ കാറോടിച്ച യുവതി ഇടിച്ചിട്ടത് നിരവധി വാഹനങ്ങൾ; പരിക്കേറ്റത് മൂന്നുപേർക്ക്; ഇടപ്പള്ളി സ്വദേശിനിക്കൊപ്പം രണ്ടു പുരുഷന്മാരും മറ്റൊരു യുവതിയും

മദ്യലഹരിയിൽ കാറോടിച്ച യുവതി ഇടിച്ചിട്ടത് നിരവധി വാഹനങ്ങൾ; പരിക്കേറ്റത് മൂന്നുപേർക്ക്; ഇടപ്പള്ളി സ്വദേശിനിക്കൊപ്പം രണ്ടു പുരുഷന്മാരും മറ്റൊരു യുവതിയും

മറുനാടൻ ഡെസ്‌ക്‌

വൈപ്പിൻ: മദ്യ ലഹരിയിലായ യുവതിയുടെ പരാക്രമത്തിൽ പരിക്കേറ്റത് നിരവധി ആളുകൾക്ക്. മദ്യപിച്ചു ലക്കുകെട്ട യുവതി ഓടിച്ച കാർ നിരവധി വഴിയാത്രക്കാരെ ഇടിച്ചു വീഴ്‌ത്തി. എന്നിട്ടും നിർത്താൻ തയ്യാറാകാതെ വാഹനമോടിച്ച യുവതി റോഡിലൂടെ എത്തിയ മറ്റ് വാഹനങ്ങളേയും വെറുതെ വിട്ടില്ല. ഇന്നലെ രാത്രി എട്ടു മണിയോടെ വൈപ്പിനിലെ സംസ്ഥാന പാതയിലാണ് മദ്യലഹരിയിലായ യുവതിയുടെ വിളയാട്ടത്തിൽ ആളുകൾ കുടുങ്ങിയത്.

രാത്രി എട്ടു മണിയോടെ സംസ്ഥാനപാതയിൽ കുഴുപ്പിള്ളി ഭാഗത്തായിരുന്നു സംഭവം. ഇടപ്പള്ളി സ്വദേശിനിയാണു കാർ ഓടിച്ചതെന്നു ഞാറയ്ക്കൽ പൊലീസ് പറഞ്ഞു. പലതവണ മറ്റു വാഹനങ്ങളിൽ ഇടിക്കുകയും ഉരസുകയും ചെയ്തതിനെത്തുടർന്നു നാട്ടുകാർ കാറിനെ പിന്തുടർന്നു. ഇതിനിടെ റോഡരികിലെ കടയിൽ നിന്നു പുറത്തിറങ്ങിയ എടവനക്കാട് സ്വദേശിനി യാസിനി( 46), മകൻ അക്‌ബർ (12) എന്നിവരെ കാർ ഇടിച്ചുവീഴ്‌ത്തി. പരുക്കേറ്റ ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി.

ഒരു ഓട്ടോ ഡ്രോവർക്കും പരിക്കേറ്റു. കാറിടിച്ചതിനെത്തുടർന്നു നിയന്ത്രണം വിട്ട് റോഡരികിലെ കടയുടെ ഷട്ടറിലേക്ക് ഓട്ടോ ഇടിച്ചുകയറിയാണു ഡ്രൈവർക്കു പരുക്കേറ്റത്. തുടർന്ന് നാട്ടുകാർ കാർ തടഞ്ഞു നിർത്തി. കാർ നാട്ടുകാർ തടഞ്ഞുവച്ചതിനെത്തുടർന്നു പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ബ്രത്തലൈസർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ യുവതി മദ്യപിച്ചിരുന്നതായി വ്യക്തമായെന്നും വിശദമായ മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും ഞാറയ്ക്കൽ എസ് ഐ അറിയിച്ചു. സൃഹൃത്തുക്കളായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും യുവതിക്കൊപ്പം കാറിൽ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP