Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലത്ത് ട്രെയിനിടിച്ച് യുവതി മരിച്ചു; പാളത്തിന് കുറുകെ കടക്കെ ആപത്തിൽ പെട്ടത് മയ്യനാട് മുക്കം സ്വദേശിനിയായ 22കാരി

കൊല്ലത്ത് ട്രെയിനിടിച്ച് യുവതി മരിച്ചു; പാളത്തിന് കുറുകെ കടക്കെ ആപത്തിൽ പെട്ടത് മയ്യനാട് മുക്കം സ്വദേശിനിയായ 22കാരി

കൊല്ലം, മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു. പരവൂരിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന യുവതിക്കാണ് ഇന്ന് ്ദാരുണാന്ത്യം സംഭവിച്ചത്. മയ്യനാട് മുക്കം ഹലീമ മൻസിലിൽ ഹലീമ ഹൈദർ (22) ആണ് മരിച്ചത്. ഹലീമ മൻസിലിൽ ഹൈദരലി-ഫസീല ദമ്പതികളുടെ മകളാണ്.

ഇന്നു രാവിലെ പാളത്തിന് കുറുകെ കടക്കുമ്പോഴാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തേക്കുള്ള പാസഞ്ചർ ട്രെയിനിലേക്കു കയറാനായി പാളത്തിന് എതിർ വശത്തേക്ക് നീങ്ങുമ്പോൾ തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേക്ക് വന്ന ജനശതാബ്ദി ട്രെയിൻ ഇടിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP