Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലം മുളവനയിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ; മരിച്ചത് മുളവന സ്വദേശി കൃതി

കൊല്ലം മുളവനയിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ; മരിച്ചത് മുളവന സ്വദേശി കൃതി

മറുനാടൻ ഡെസ്‌ക്‌

കൊല്ലം; കൊല്ലം കുണ്ടറ മുളവനയിൽ യുവതിയെ വീടിന് ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളവന സ്വദേശി കൃതി ( 25)ആണ് മരിച്ചത്. ഭർത്താവ് വൈശാഖ് ഒളിവിലാണ്. ഇന്നലെ രാത്രിയാണ് യുവതിയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി പതിനൊന്ന് മണിയോടെ കൃതിയുടെ അമ്മയാണ് കിടപ്പുമുറിക്കുള്ളിൽ അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തിയത്.

തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സ്ഥിരികരിച്ചു. ഭർത്താവ് വൈശാഖ് കൃതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു. കൊട്ടാരക്കര റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം വൈശാഖിനായി തിരച്ചിൽ തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP