Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അറപ്പുഴ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു; സംഭവം ഉച്ചയ്ക്ക് 11 മണിയോടെ; ആത്മഹത്യ ശ്രമമെന്ന് പ്രാഥമിക നിഗമനം  

അറപ്പുഴ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു; സംഭവം ഉച്ചയ്ക്ക് 11 മണിയോടെ; ആത്മഹത്യ ശ്രമമെന്ന് പ്രാഥമിക നിഗമനം   

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പന്തീരാങ്കാവ് അറപ്പുഴ പാലത്തിൽ നിന്നും പുഴയിൽ ചാടിയ വിദ്യാർത്ഥിനിക്കായി തിരച്ചിൽ തുടരുന്നു. പന്തീരാങ്കാവ് ചിറക്കാട് കുന്നുമ്മൽ മുകുന്ദന്റെ മകൾ മനീഷയാണ് ചാടിയത്. ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം.ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. രാമനാട്ടുകര സേവാമന്ദിരം സ്‌കൂളിൽ നിന്ന് കഴിഞ്ഞ വർഷം പ്ലസ്ടു പൂർത്തിയാക്കിയതാണ് വിദ്യാർത്ഥിനി.

വിദ്യാർത്ഥിനിയുടെ ബാഗും ചെരിപ്പും പുഴയുടെ സമീപത്ത് നിന്നും ലഭിച്ചിട്ടുണ്ട്. ഇത് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞാണ് പുഴയിൽ ചാടിയത് മനീഷയാണെന്ന് ഉറപ്പിച്ചത്. അതേസമയം കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമല്ല.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങിയെങ്കിലും കുട്ടിയെ കിട്ടിയില്ല. വിദ്യാർത്ഥി പുഴയിൽ ചാടുന്ന സമയത്ത് അതു വഴി പോയ ലോറി ഡ്രൈവർ കയർ ഇട്ടുകൊടുത്തെങ്കിലും പിടിക്കാൻ കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP