Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീ മരണസർട്ടിഫിക്കറ്റ് വാങ്ങിയത് ജീവനോടെയുള്ള മുൻ ഭർത്താവിന്റെ പേരിൽ; ഇരുവരുടേയും ദാമ്പത്യബന്ധം അവസാനിച്ചത് 2003 ൽ; ജീവനോടെയിരിക്കെ മരണ സർട്ടിഫിക്കറ്റ് ലഭിച്ചതുകൊല്ലം സ്വദേശിക്ക്; ജീവിച്ചിരിക്കുന്ന വ്യക്തിയുടെ മരണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് വാങ്ങിയതിന് സ്ത്രീക്കെതിരെ കേസ് എടുത്ത് പൊലീസ്

സ്ത്രീ മരണസർട്ടിഫിക്കറ്റ് വാങ്ങിയത് ജീവനോടെയുള്ള മുൻ ഭർത്താവിന്റെ പേരിൽ; ഇരുവരുടേയും ദാമ്പത്യബന്ധം അവസാനിച്ചത് 2003 ൽ; ജീവനോടെയിരിക്കെ മരണ സർട്ടിഫിക്കറ്റ് ലഭിച്ചതുകൊല്ലം സ്വദേശിക്ക്; ജീവിച്ചിരിക്കുന്ന വ്യക്തിയുടെ മരണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് വാങ്ങിയതിന് സ്ത്രീക്കെതിരെ കേസ് എടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചാരുമൂട്: സ്ത്രീ മരണസർട്ടിഫിക്കറ്റ് വാങ്ങിയത് ജീവനോടെയുള്ള മുൻ ഭർത്താവിന്റെ പേരിൽ. തുടർന്ന് ചുനക്കര പഞ്ചായത്ത് സെക്രട്ടറി ഇവർക്കെതിരെ പൊലീസിൽ പരാതി നൽകി. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ മരണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ അജിതകുമാരിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഇരുവരും വിവാഹമോചനം നേടിയതാണ്. ഇപ്പോൾ മുൻ ഭർത്താവിന്റെ പേരിൽ മരണ സർട്ടിഫിക്കറ്റ്് വാങ്ങാൻ ശ്രമിച്ചിരിക്കുകയാണ് ഇവർ.

അജിതകുമാരിയാണ് രജിസ്ട്രേഷനായി അപേക്ഷിച്ചത്. ജോസ് മാർട്ടിൻ എന്നയാൾക്കാണ് താൻ ജീവിച്ചിരിക്കെ തന്നെ പഞ്ചായത്തിന്റെ മരണസർട്ടിഫിക്കറ്റ് ലഭിച്ചത്. ഇതോടെ ഇയാൾ പരാതി നൽകി. 12 വർഷത്തെ ദാമ്പത്യജീവിതത്തിന് ഒടുവിൽ 2003 ലാണ് ഇവർ രണ്ട് പേരും വേർ പിരിഞ്ഞത്. മുൻ ഭാര്യ അജിത കുമാരി, പഞ്ചായത്ത് മുൻ സെക്രട്ടറി റീത്താ പവിത്രൻ, ചുനക്കര പഞ്ചായത്ത് അംഗം രാജേഷ്, അജിതയുടെ ബന്ധു സിപിഎം ലോക്കൽ സെക്രട്ടറി ഗോപകുമാർ എന്നിവർക്കെതിരെയാണ് ജോസ് മാർട്ടിൻ പരാതി നൽകിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP