Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമ്പത് മാസത്തെ കമാൻഡോ പരിശീലനവും നൈറ്റ് ഫയറിങ്ങും; സംസ്ഥാനത്തെ സ്ത്രീ സുരക്ഷയ്ക്കായി 587 പെൺപൂച്ചകളും ; ആദ്യ വനിതാ ബറ്റാലിയന്റെ പാസിങ് ഔട്ട് നാളെ

ഒമ്പത്  മാസത്തെ കമാൻഡോ പരിശീലനവും നൈറ്റ് ഫയറിങ്ങും; സംസ്ഥാനത്തെ സ്ത്രീ സുരക്ഷയ്ക്കായി 587 പെൺപൂച്ചകളും ; ആദ്യ വനിതാ ബറ്റാലിയന്റെ പാസിങ് ഔട്ട് നാളെ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: സംസ്ഥാനത്തെ ആദ്യ വനിത പൊലീസ് ബറ്റാലിയൻ പരിശീലനം പൂർത്തിയാക്കി. തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിൽ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് നൽകി ബറ്റാലിയൻ പുറത്തിറങ്ങും. സംസ്ഥാന പൊലീസ് സേനയിലെ വനിത പ്രാതിനിധ്യം വർധിപ്പിക്കുന്നതിനും സ്ത്രീസുരക്ഷ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിനും ലക്ഷ്യമിട്ടാണ് വനിത പൊലീസ് ബറ്റാലിയൻ രൂപവത്കരിച്ചത്.

ഒമ്പതു മാസത്തെ കമാൻഡോ പരിശീലനവും നൈറ്റ് ഫയറിങ്ങും ഓൺലൈൻ ഇ-ലേണിങ് പരീക്ഷയും ദുരന്ത നിവാരണ പരിശീലനവും ഉൾപ്പെടെ അതിവിദഗ്ധ പരിശീലനമാണ് 578 വനിത ബറ്റാലിയൻ അംഗങ്ങൾക്ക് നൽകിയത്. പിസ്റ്റൾ, ഓട്ടോമാറ്റിക് ഗൺ എന്നിവക്ക് പുറമെ എ.കെ 47 ഉപയോഗിച്ചുള്ള പരിശീലനവും ലഭിച്ചു. 44 വനിത പൊലീസുകാർക്ക് ഇന്ത്യൻ റിസർവ് ബറ്റാലിയൻ മാതൃകയിൽ പരിശീലനം നൽകി കേരളത്തിലെ ആദ്യ കമാൻഡോ പ്ലാറ്റൂണും രൂപവത്കരിച്ചിട്ടുണ്ട്. എ.ഡി.ജി.പി ബി.സന്ധ്യയുടെ നിർദ്ദേശത്തിൽ ഡി.ഐ.ജി അനൂപ് കുരുവിള ജോണിന്റെ നിയന്ത്രണത്തിലായിരുന്നു പരിശീലനം.

പൊലിസ് സേനയിലെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുകയും സ്ത്രീ സുരക്ഷ കൂടുതൽ ഫലപ്രദമാക്കുകയും ലക്ഷ്യമിട്ടാണ് വനിതാ ബറ്റാലിയൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. വനിതാ പൊലിസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ 15 ശതമാനമാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് വനിതാ ബറ്റാലിയൻ രൂപീകരണത്തിന് സർക്കാർ നിർദ്ദേശം നൽകിയത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, പൊലീസ് അക്കാദമി ഡയറക്ടർ ഡോ. ബി സന്ധ്യ എന്നിവർ   അഭിവാന്ദ്യം സ്വീകരിക്കും.

തുടർന്ന് വനിത കമാൻഡോകളുടെ ആയുധങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള ഡെമോൺസ്ട്രേഷൻ ഉണ്ടാകും. 578 വനിതാ പൊലീസ് സേനാംഗങ്ങളിൽ 44 പേർ കമാൻഡോ പരിശീലനം നേടി. കേരളത്തിൽ ആദ്യമായി വനിത ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനം നേടിയതാണ് വനിത പൊലീസ് ബറ്റാലിയൻ. ഇ-ലേണിങ് സംവിധാനത്തിലൂടെ പരിശീലനവും പരീക്ഷയും പൂർത്തായക്കിയ ആദ്യത്തെ ബാച്ചാണിവരുടേത്.

ഐക്യരാഷ്ട്രസഭയുടെ വിമൻ ട്രെയിനിങ്ങ് സെന്റർ ഇ ലേണിങ് ക്യാമ്പസിൽ നിന്നും ?ഐ നോ ജെൻഡർ? 1, 2, 3 മൊഡ്യൂളുകൾ പൂർത്തിയാക്കിയിട്ടുണ്ട്. 9 മാസക്കാലത്തെ പരിശീലനത്തിന്റെ ഭാഗമായി അടിസ്ഥാന നിയമങ്ങളും, ദൂരന്തനിവാരണം, കളരി, യോഗ, കരാട്ടെ, നീന്തൽ, ഡ്രൈവിങ്ങ്, കമ്പ്യൂട്ടർ, ആംസ്, ജംഗിൾ ട്രെയിനിങ്ങ്, ഫസ്റ്റ് എയ്ഡ് എന്നിവയിൽ പ്രാവീണ്യം സിദ്ധിച്ചിട്ടുണ്ട്. 82 പേർ ബിരുദാനന്തരബിരുദം, 19 പേർ ബി.ടെക്, 5 പേർ എം ബി എ, 4 പേർ എം സി എ, 55 പേർ ബിരുദാനന്തരബിരുദത്തോടൊപ്പം ബി എഡ്, ഒരാൾ എം എഡ്, 62 പേർ ബിരുദത്തോടൊപ്പം ബി എഡ്, 3 പേർ ബിരുദത്തോടൊപ്പം ഡിപ്ലോമ, 229 പേർ ബിരുദം, 23 പേർ പോളിടെക്നിക് ഡിപ്ലോമ, 21 പേർ ടി ടി സി, 60 പേർ എച്ച്.എസ്.ഇ, 14 പേർ എസ്.എസ്.എൽ.സിയും യോഗ്യതയുള്ളവരാണ്.

ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഫോർ ബെസ്റ്റ് കാഡറ്റ് കെ പി അജിതയ്ക്കും ബെസ്റ്റ് കമാന്റോ ദയാ പാർവ്വതിക്കും പരേഡ് കമാന്റർ അൻസിയ എസിനും ബെസ് ഔട്ട്ഡോർ പി ടി പ്രിറ്റിമോൾക്കും ബെസ്റ്റ് ഇൻഡോർ ജോസ്ന ജോയിക്കും ബെസ്റ്റ് ഷൂട്ടർ പി ആർ നിമിഷയ്ക്കും പരേഡ് സെക്കന്റ് ഇൻ കമാൻഡ് കെ ബി ജോതിലക്ഷ്മിക്കും പുരസ്‌ക്കാരം സമ്മാനിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP