Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൈബർ ലോകത്തു സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ ഇനി വനിതകൾ തന്നെ എത്തും; സംസ്ഥാനത്തെ ആദ്യ വനിതാ സൈബർ പൊലീസ് സ്റ്റേഷൻ കൊച്ചി ഇൻഫോപാർക്കിൽ

സൈബർ ലോകത്തു സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ ഇനി വനിതകൾ തന്നെ എത്തും; സംസ്ഥാനത്തെ ആദ്യ വനിതാ സൈബർ പൊലീസ് സ്റ്റേഷൻ കൊച്ചി ഇൻഫോപാർക്കിൽ

കൊച്ചി: സൈബർ ലോകത്തു സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കു പരിഹാരം കാണാൻ ഇനി പെൺപട തന്നെ മുന്നിട്ടിറങ്ങും. വനിത സൈബർ പൊലീസ് സ്റ്റേഷൻ എന്ന ആശയവുമായി എത്തുകയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്.

കൊച്ചിയിലാണ് ഇത്തരത്തിലുള്ള ആദ്യ പൊലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങുന്നത്. വനിതകൾക്ക് സ്വതന്ത്രമായി പരാതി നൽകാനുള്ള സൗകര്യമൊരുക്കുകയാണ് സൈബർ പൊലീസ് സ്റ്റേഷന്റെ ലക്ഷ്യം.

ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറത്തിറങ്ങി. വനിതകൾ മാത്രമുള്ള സ്റ്റേഷൻ എന്നല്ല വനിതകൾക്ക് സ്വതന്ത്രമായി പരാതി ബോധിപ്പിക്കാനുള്ള സൗകര്യമൊരുക്കുക എന്നതാണ് സൈബർ പൊലീസ് സ്റ്റേഷൻ കൊണ്ട് ലക്ഷ്യമാക്കുന്നത്.

ചലച്ചിത്ര താരങ്ങളടക്കമുള്ള സ്ത്രീകളുടെ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ ദുരുപയോഗം ചെയ്യുന്ന കേസുകൾ കൂടി വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാകും സൈബർ പൊലീസ് സ്റ്റേഷന്റെ ശ്രമം. ഇന്റർനെറ്റിൽ ചൂഷണം നേരിടേണ്ടി വരുന്ന ഏത് സ്ത്രീകൾക്കും ഏത് സമയത്തുമെത്തി പരാതി നൽകാവുന്ന സാഹചര്യമൊരുക്കും.

കൊച്ചിയിൽ ഇൻഫോപാർക്കിലാണ് സൈബർ പൊലീസ് സ്റ്റേഷൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഈ വർഷം തന്നെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സൈബർ പൊലീസ് സ്റ്റേഷൻ പ്രവർത്തനത്തിനായി സൈബർ നിയമ വിദഗ്ധരുടെയും സാങ്കേതിക വിദഗ്ധരുടെയും സഹായം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP