Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മറ്റൊരാളുമായി സംസാരിക്കുന്നത് കണ്ടു; പ്രകോപിതനായ ആൺസുഹൃത്തിന്റെ അടിയേറ്റ് യുവതിക്ക് അന്ത്യം; യുവാവ് അറസ്റ്റിൽ

മറ്റൊരാളുമായി സംസാരിക്കുന്നത് കണ്ടു; പ്രകോപിതനായ ആൺസുഹൃത്തിന്റെ അടിയേറ്റ് യുവതിക്ക് അന്ത്യം; യുവാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മറ്റൊരാളുമായി സംസാരിക്കുന്നത് കണ്ട് പ്രകോപിതനായ ആൺ സുഹൃത്തിന്റെ അടിയേറ്റ് യുവതി മരിച്ചു. മുംബൈ പ്രാന്തത്തിലെ മൻഖുർദ് റെയിൽവേ സ്റ്റേഷനു സമീപം ഞായറാഴ്ചയാണു സംഭവം.സീത പ്രധാൻ എന്ന യുവതിയാണു മരിച്ചത്. ശനിയാഴ്ച ആൺസുഹൃത്ത് രാജു പുജാരി യെല്ലപ്പ ഇവരെ തല്ലി.

പബ്‌ളിക് ടോയ്‌ലറ്റിനു സമീപം മറ്റൊരാളുമായി സീത സംസാരിക്കുന്നത് കണ്ടതാണ് പ്രകോപനത്തിനു കാരണമായത്. അടിയേറ്റ സീത നിലത്തുവീണു. ഉടൻതന്നെ ഘാട്‌കോപ്പറിലെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി മൻഖുർദ് പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്‌പെക്ടർ നിതിൻ ബോബ്‌ഡെ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളിലേക്കു കടക്കാനാണു പൊലീസ് തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP