Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരി പൊടിപ്പിക്കാനായി വീട്ടിൽ നിന്നിറങ്ങിയ വീട്ടമ്മയുടെ മൃതദേഹം കുളത്തിൽ കല്ല് കെട്ടിത്താഴ്‌ത്തിയ നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് മക്കൾ നടത്തിയ അന്വേഷണത്തിനൊടുവിൽ; അന്വേഷണവുമായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ :അരി പൊടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെവ്വൂർ പാമ്പൻതോടിന് അടുത്തുള്ള പറമ്പിലെ കുളത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പെരുമ്പിള്ളിശ്ശേരി മൈമ്പിള്ളി വീട്ടിൽ രാമൻെ്റ ഭാര്യ സരസ്വതി (68) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ വീടിന് സമീപമുള്ള ധാന്യം പൊടിപ്പിക്കുന്ന കടയിൽ അരി ഏൽപ്പിച്ച ശേഷമാണ് പോയത്. ഉച്ചയായിട്ടും തിരിച്ച് വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.

ശരീരത്തിൽ കല്ല് കെട്ടിയ നിലയിലായിരുന്നു. സ്വർണമാല വീട്ടിൽ ഊരി വെച്ചിട്ടുണ്ട്. ആത്മഹത്യ ആകാനാണ് സാധ്യതയെന്ന് ചേർപ്പ് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശവസംസ്‌കാരം നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP