Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയത്ത് അപകടങ്ങൾ തുടർക്കഥയാവുന്നു: ചവിട്ടുപടിയിൽ ആദ്യം കാൽ വെച്ചതിന് പിന്നാലെ ബസിലെ കണ്ടക്ടർ ബെല്ലടിച്ചു; പുറകിലേക്ക് തെറിച്ചു വീണ അന്നമ്മയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി; എൺപത്തിയഞ്ചുകാരിക്ക് ദാരുണാന്ത്യം

കോട്ടയത്ത് അപകടങ്ങൾ തുടർക്കഥയാവുന്നു: ചവിട്ടുപടിയിൽ ആദ്യം കാൽ വെച്ചതിന് പിന്നാലെ ബസിലെ കണ്ടക്ടർ ബെല്ലടിച്ചു; പുറകിലേക്ക് തെറിച്ചു വീണ അന്നമ്മയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി; എൺപത്തിയഞ്ചുകാരിക്ക് ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : ചവിട്ടുപടിയിൽനിന്ന് കയറുന്നതിന് മുൻപ് മുന്നോട്ടെടുത്ത ബസിൽനിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന എൺപത്തിയഞ്ചുകാരി മരിച്ചു. വെള്ളൂർ തെക്കേക്കുറ്റ് അന്നമ്മ ചെറിയാനാണ് മരിച്ചത്. അപകടത്തെത്തുടർന്ന് വലതുകാൽ മുറിച്ചുമാറ്റിയിരുന്നു. സംഭവത്തിൽ ആർടിഒയും അന്വേഷണം ആരംഭിച്ചു. ബസുകാരുടെ അശ്രദ്ധമൂലമാണ് അപകടമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ശനിയാഴ്ചയാണ് കേസിധാരമായ സംഭവം ഉണ്ടായത്. മണർകാട് പള്ളി ജംഗ്ഷനിൽ നിന്നും ബീന എന്ന ബസിൽ കയറിയത്. ചവിട്ടുപടിയിൽ ആദ്യം കാൽ വെച്ചതിന് പിന്നാലെ ബസിലെ കണ്ടക്ടർ ബല്ല് അടിക്കുകയായിരുന്നു.

അത് മാത്രമല്ല, ഡ്രൈവ്രർ നിയന്ത്രണത്തിലുള്ള ഡോറായിരുന്നു ബസിന്റേത് . ഈ ഡോർ വന്ന് അടഞ്ഞപ്പോൾ അന്നമ്മ റോഡിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് രണ്ട് കാലുകളിലുടെയും ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. തുടർന്ന് അന്നമ്മയെ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ശേഷം വലതുകാൽ മുറിച്ചു മാറ്റുകയായിരുന്നു. പൂർണമായും കാലിലെ ഞെരമ്പുകളും പേശികളും ചതഞ്ഞ് അരഞ്ഞ നിലിയിലായിരുന്നു. കൂടാതെ ഇടത് കാലിനും ഇടുപ്പെല്ലിനും സാരമായ പരിക്കേറ്റിരുന്നു.

ഇന്നലെ പുലർച്ചെ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിൽ തുടരവേയാണ് മരണം സംഭവിച്ചത്. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിന് ശേഷം ജീവനക്കാരെ ഉൾപ്പടെ നാട്ടുകാർ കൈയേറ്റം ചെയ്യുന്ന സാഹചര്യം ഉണ്ടായി. പൊലീസ് നടത്തിയ പരിശോധനയിൽ ബസ് ജീവനക്കാരുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജീവനക്കാർക്കെതിരെ പൊലീസ് ആദ്യം ചുമത്തിയത് അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ്. എന്നാൽ, ഇനി മനഃപൂർവ്വമല്ലാത്ത നരഹത്യ കേസിലേക്ക് മാറ്റുമെന്നാണ് സൂചന.

സംഭവുമായി ബന്ധപ്പെട്ട് ആർടിഒ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിലപ്പോൾ ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. 2020 പിറന്നതിന് ശേഷം കോട്ടയം നഗരത്തിലും ജില്ലയുടെ പലഭാഗങ്ങളിലും തുടർച്ചയായി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചുങ്കം പാലത്തിന് സമീപം യുവാവിനെ ടോറസ് ലോറി ഇടിച്ച് മരിച്ചിരുന്നു. ഏറ്റുമാനൂരിൽ സ്‌കൂട്ടർ യാത്രികർ ലോറിയിടിച്ച് മരിച്ചിരുന്നു. ശക്തമായ ഗതാഗത പരിഷ്‌ക്കരണവും പരിശോധനയും വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP