Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ ധീരതയ്ക്ക് കൊടുക്കാം ഒരു കൈയടി! പട്ടാപ്പകൽ കയറിപ്പിടിച്ച യുവാവിനെ യുവതി ഹെൽമറ്റ് കൊണ്ട് അടിച്ചു വീഴ്‌ത്തി പൊലീസിൽ ഏൽപ്പിച്ചു; തൃപ്പൂണിത്തുറയിൽ അറസ്റ്റിലായത് ഇൻഫോപാർക്ക് ജീവനക്കാരൻ

ഈ ധീരതയ്ക്ക് കൊടുക്കാം ഒരു കൈയടി! പട്ടാപ്പകൽ കയറിപ്പിടിച്ച യുവാവിനെ യുവതി ഹെൽമറ്റ് കൊണ്ട് അടിച്ചു വീഴ്‌ത്തി പൊലീസിൽ ഏൽപ്പിച്ചു; തൃപ്പൂണിത്തുറയിൽ അറസ്റ്റിലായത് ഇൻഫോപാർക്ക് ജീവനക്കാരൻ

കൊച്ചി: പൊതുനിരത്തിൽ അപമാനിച്ച യുവാവിനെ പൊലീസ് സ്‌റ്റേഷനിൽ വച്ച് മാപ്പുപറയും വരെ മർദ്ദിച്ചും അപമാനിച്ചവന്റെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത പെൺകുട്ടിയെ കുറിച്ചുള്ള വാർത്തകൾ ദേശീയ മാദ്ധ്യമങ്ങളിൽ അടുത്ത ദിവസങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ മലയാളി യുവതിയും അപമാനിക്കാൻ ശ്രമിച്ചവനെ കൈക്കരുത്തു കൊണ്ട് നേരിട്ടിരിക്കുന്നു. യുവതികൾക്ക് വഴിനടക്കണമെങ്കിൽ അൽപ്പം കരാട്ടയൊക്കെ പഠിച്ചിരിക്കണം എന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് കേരളത്തിലെയും കാര്യങ്ങളുടെ പോക്കെന്നാണ് തൃപ്പൂണിത്തുറയിലെ സംഭവം തെളിയിക്കുന്ന. പട്ടാപ്പകൽ കയറിപ്പിടിച്ച യുവാവിനെ യുവതി ഹെൽമെറ്റ് കൊണ്ട് അടിച്ചുവീഴ്‌ത്തുകയായിരുന്നു.

തൃപ്പൂണിത്തുറ പേട്ടയിലുള്ള ധനകാര്യസ്ഥാപനത്തിലേയ്ക്ക് പോയ യുവതിക്കാണ് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. സ്ഥാപനത്തിന്റെ കോണിപ്പടിയിൽ വച്ച് യുവാവ് ഇവരെ കയറിപ്പിടിക്കുകയാരുന്നു. ഉടൻ തന്നെ യുവതി കൈയിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് യുവാവിനെ തല്ലി വീഴ്‌ത്തി. തുടർന്ന് പിടിവലി ഉണ്ടാകുകയും ചെയ്തു. ഒച്ച കേട്ട് ആളുകൾ ഓടി കൂടിയപ്പോഴേയ്ക്കും സമീപത്തുള്ള കടയിലേയ്ക്ക് യുവാവ് ഓടിക്കയറി.

നാട്ടുകാർ തടഞ്ഞുവച്ച യുവാവിനെ മരട് എസ് ഐ പി ആർ സന്തോഷും സംഘവും ചേർന്ന് യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ചോറ്റാനിക്കര കൊല്ലം തടത്തിൽ ആദർശ് (29) ആണ് ധനകാര്യ സ്ഥാപനത്തിലേയ്ക്ക് വന്ന യുവതിയെ കയറിപിടിച്ചത്. പേട്ടയിൽ സ്‌കൂട്ടർ പാർക്ക് ചെയ്ത ശേഷം ഒന്നാം നിലയിലുള്ള പണമിടപാട് സ്ഥാപനത്തിലേയ്ക്ക് യുവതി ഇടനാഴിയലൂടെ പടവുകൾ കയറുമ്പോൾതാഴേയ്ക്കിറങ്ങി വന്ന യുവാവ് യുവതിയുടെ ശരീരത്തിൽ കടന്നു പിടിക്കുകയായിരുന്നു.

ഈ സമയം മറ്റാരും സ്ഥലത്തുണ്ടായിരുന്നില്ല. പകച്ചു പോയ യുവതി ഉടനെ തന്റെ കൈവശം ഉണ്ടായിരുന്ന ഹെൽമറ്റ് കൊണ്ട് യുവാവിനെ അടിച്ചുവീഴ്‌ത്തുകയായിരുന്നു. യുവാവ് തിരിച്ചടിച്ചെങ്കിലും യുവതി വിട്ടില്ല. ഹെൽമറ്റ് ഉപയോഗിച്ചുള്ള അടിയിൽ വീണുപോയ ആദർശ് ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിന് ഇടെയാണ് കടയിലേക്ക് ഓടിക്കയയറിയതും നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിക്കുന്നതും.

ഇൻഫോപാർക്കിൽ എൻട്രി ഓപ്പറേറ്ററായ ആദർശിന്റെ വിവാഹം കഴിഞ്ഞിട്ട് ഏഴ് മാസമേ ആയിട്ടുള്ളൂ. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP