Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമൻ ഇൻ സിനിമ കളക്റ്റീവ് എന്നു പറയുന്ന സംഘടന വിമൻ കളക്ടീവ് അല്ല വിമൻ സെലക്ടീവാണ്; അവർക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടി പ്രതികരിക്കുക എന്നതാണ് രീതി; ഐ.എഫ്.എഫ്.ഐയിൽ മികച്ച നടിയായ പാർവതിയെ ആദരിച്ചല്ലോ? അപ്പോൾ സുരഭിയെ ആദരിക്കാതിരുന്നത് എന്തുകൊണ്ട്?; വുമൺ ഇൻ കളക്ടീവിനെ വിമർശിച്ച് പി.സി വിഷ്ണുനാഥ്

വിമൻ ഇൻ സിനിമ കളക്റ്റീവ് എന്നു പറയുന്ന സംഘടന വിമൻ കളക്ടീവ് അല്ല വിമൻ സെലക്ടീവാണ്; അവർക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടി പ്രതികരിക്കുക എന്നതാണ് രീതി; ഐ.എഫ്.എഫ്.ഐയിൽ മികച്ച നടിയായ പാർവതിയെ ആദരിച്ചല്ലോ? അപ്പോൾ സുരഭിയെ ആദരിക്കാതിരുന്നത് എന്തുകൊണ്ട്?; വുമൺ ഇൻ കളക്ടീവിനെ വിമർശിച്ച് പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: നടിമാർക്ക് നേരെയുള്ള അക്രമങ്ങളും അധിക്ഷേപങ്ങളും എല്ലാം പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ ഉയർന്നുവന്ന കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്റ്റീവ് സുരഭിയുടെ വിഷയത്തിൽ ഒരു വാക്ക് പോലും പ്രതികരിച്ചില്ലെന്ന് പിസി വിഷ്ണു നാഥ്. ഈ സംഘടന വിമൻ കളക്ടീവ് അല്ല വിമൻ സെലക്ടീവാണ് അവർക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടി പ്രതികരിക്കുക എന്നതാണ് അവരുടെ രീതിയെന്നും പി.സി പറഞ്ഞു. അവർ സിനിമ കളക്ടീവ് ആയിരുന്നെങ്കിൽ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണുമായിരുന്നു. ആ സംഘടനയെക്കുറിച്ച് നല്ല ഒരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതില്ലെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തിന്റെ അഭിമാനമാണ് ഐ.എഫ്.എഫ്.കെ. ഇത്തവണ അതിന്റെ ശോഭ കെടുത്തിയത് സുരഭിയുമായും മിന്നാമിനുങ്ങുമായും ബന്ധപ്പെട്ട വിവാദമാണ്. വിവാദത്തെ സംബന്ധിച്ച് ഉത്തരവാദത്തപ്പെട്ട ചിലരുടെ പ്രതികരണവും മറ്റു ചിലരുടെ പ്രതികരണമില്ലായ്മയുമാണ് ഇത് പറയാൻ എന്നെ പ്രേരിപ്പിച്ചത്. അക്കാദമി ചെയർമാൻ പറഞ്ഞത് ദേശീയ അവാർഡ് കിട്ടിയ നടിയെ വീട്ടിൽ പോയി ക്ഷണിക്കാൻ കഴിയില്ലെന്നാണ്. അവരുടെ പാസ് അടിച്ചു വച്ചിരിക്കുകയായിരുന്നു. വന്നു വാങ്ങിയില്ല എന്നൊക്കെയായിരുന്നു. എന്റെ അഭിപ്രായത്തിൽ സുരഭിയെ ക്ഷണിക്കണമായിരുന്നു. ഒരുപാട് കാലങ്ങൾക്ക് ശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കേരളത്തിലേക്ക് കൊണ്ടുവന്ന നടിയാണ് സുരഭി. അവരെ ഉദ്ഘാടനവേദിയിൽ ആദരിക്കേണ്ട ചുമതല അക്കാദമിക്കുണ്ടായിരുന്നു.

കഴിഞ്ഞ തവണ കമൽ ദേശിയഗാന വിവാദത്തിൽ പെട്ടപ്പോൾ അദ്ദേഹത്തെ പിന്തുണച്ചവരാണ് ഞങ്ങൾ. ഇന്റർനാഷ്ണൽ കോമ്ബറ്റീഷൻ വിഭാഗത്തിൽപ്പെട്ട മറ്റൊരു ചിത്രം ഞാൻ കണ്ടിരുന്നു. മിന്നാമിനുങ്ങിന്റെ ഏഴയലത്ത് വരില്ല ആ ചിത്രം. ഇതിന് പുറമെ ഗീതു മോഹൻദാസിന്റെ മൂന്ന് വർഷം മുൻപത്തെ ചിത്രം ഇപ്പോൾ പ്രദർശിപ്പിക്കുന്നു.

വിമൻ കളക്ടീവ് ഇൻ സിനിമ ഇതിനെതിരെ പ്രതികരിച്ചില്ല. നടിമാർക്ക് നേരെയുള്ള അക്രമങ്ങളും അധിക്ഷേപങ്ങളും എല്ലാം പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ ഉയർന്നുവന്ന കൂട്ടായ്മയാണിത്. അവർ ഇതിനെതിരെ ഓരു വാക്ക് പോലും പ്രതികരിച്ചില്ല. അതാണ് ഞാൻ പറഞ്ഞത് ഈ സംഘടന വിമൻ കളക്ടീവ് അല്ല വിമൻ സെലക്ടീവാണ് എന്ന്. അവർക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടി പ്രതികരിക്കുക എന്നതാണ് രീതി.

ഓപ്പൺ ഫോറത്തിൽ ഇത്രമാത്രം വനിതാ സിനിമാ പ്രവർത്തകർ പങ്കെടുത്തിരുന്നല്ലോ. ഒരു കസേര ദേശീയ പുരസ്‌കാര ജേത്രിയായ ആ നടിക്ക് കൂടി നൽകിയിരുന്നെങ്കിലും അവരെ പങ്കെടുപ്പിച്ചിരുന്നെങ്കിൽ എന്തായിരുന്നു കുഴപ്പം. ഓപ്പൺ ഫോറത്തിൽ സുരഭിയുടെ കാര്യം ഈ നടിമാർ ആരും മിണ്ടിയില്ലല്ലോ. അവൾക്കൊപ്പം എന്ന് ആശയം ഉയർത്തിപ്പിടിച്ച മേളയായിരുന്നു. എന്നിട്ട് അവൾക്കൊപ്പം ആരുമില്ല. ഡബ്ല്യു.സി.സിയിൽ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ഈ സംഭവം എന്നെ വല്ലാതെ നിരാശപ്പെടുത്തി.

സുരാജ് വെഞ്ഞാറമൂട്, സലീം കുമാർ, സുരഭി എന്നിവർക്കൊക്കെ ദേശീയ പുരസ്‌കാരം കിട്ടിയത് ഇവിടെ മറ്റു ചിലർക്ക് പിടിച്ചിട്ടില്ല. മറ്റു വലിയ താരങ്ങളാണങ്കിൽ ആനയും അംബാരിയും കൊണ്ടു വന്നേനെ. ദേശീയ അവാർഡ് ജേതാവിനെ ക്ഷണിച്ചില്ല. എന്നാൽ സംസ്ഥാന അവാർഡ് ജേതാവായ രജിഷയും മലയാളത്തിന്റെ അഭിമാനമായ ഷീലയും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ചെയർമാൻ പറഞ്ഞത് അവരെയാരെയും ക്ഷണിച്ചിരുന്നില്ല എന്ന്. ക്ഷണിക്കാതെ അവരാരും ആ ചടങ്ങിനെ വരുമെന്ന് എനിക്ക് തോന്നുന്നില്ല.

മറ്റു ഫെസ്റ്റിവലുകളിൽ പുരസ്‌കാരം കിട്ടുന്നവരെ ഇവിടെ ആദരിക്കില്ല എന്ന് പറഞ്ഞിരുന്നു. എന്നിട്ട് ഐ.എഫ്.എഫ്.ഐയിൽ മികച്ച നടിയായ പാർവതിയെ ആദരിച്ചല്ലോ? അപ്പോൾ സുരഭിയെ ആദരിക്കാതിരുന്നത് എന്തുകൊണ്ട്? പാർവതിയോടുള്ള വിരോധം കൊണ്ടല്ല ഞാൻ പറയുന്നത്.

മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ ഡെലിഗേറ്റ്‌സിന് മേൽ അവർ ആവശ്യമില്ലാത്ത അച്ചടക്കം അടിച്ചേൽപിക്കുകയാണ്. പ്രതികരിച്ചാൽ മദ്യപാനിയെന്ന് പറഞ്ഞ് പൊലീസിനെ കൊണ്ട് പിടിപ്പിക്കുകയും ചെയ്യും. എന്നിട്ട് ഗോവയിലെ ഫിലിം ഫെസ്റ്റിവലിനെ ഇവിടുത്തെ ബുദ്ധിജീവികൾ വിമർശിക്കുന്നത് കാണാം എന്നും വിഷ്ണുനാഥ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP