Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കന്യാസ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കൽ: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുടെ പരാതി അതീവഗൗരവമുള്ളത്; 10 ദിവസത്തിനകം ഡിജിപി റിപ്പോർട്ട് നൽകണമെന്ന് വനിതാ കമ്മീഷൻ

കന്യാസ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കൽ: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുടെ പരാതി അതീവഗൗരവമുള്ളത്; 10 ദിവസത്തിനകം ഡിജിപി റിപ്പോർട്ട് നൽകണമെന്ന് വനിതാ കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേരള വനിതാ കമ്മീഷനിൽ കന്യാസ്ത്രീകൾ നൽകിയ പരാതി അതീവഗൗരവമുള്ളതാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈൻ. സ്ത്രീകളെ അവർ ആരായാലും ഒരു സമൂഹ മാധ്യമത്തിലൂടെയോ യു ട്യൂബ് ചാനലിലൂടെയോ അപമാനിക്കാൻ പാടില്ല. അതിനാൽ കമ്മീഷൻ കന്യാസ്ത്രീകളുടെ പരാതിയിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോവും. ഡിജിപിയോടും സൈബർ പൊലീസിനോടും പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു.

ബുധനാഴ്ച രാവിലെയാണ് പരാതി വനിതാ കമ്മീഷൻ ഓഫീസിൽ ലഭ്യമായത്. പരാതി രജിസ്റ്റർ ചെയ്ത് കേസെടുത്തതായും അതീവ ഗൗരവത്തോടെ തന്നെ സൈബർ പൊലീസ് ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
ഇതേ വിഷയത്തിൽ നേരത്തെ കമ്മീഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ കോട്ടയം എസ് പി യോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അന്ന് ലഭിച്ച റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലും നേരത്തെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കേസുകൾ നിലനിൽക്കെ കന്യാസ്ത്രീകൾക്കെതിരെ ചിലർ പ്രവർത്തിക്കുന്നത് അനുവദിക്കാനാവില്ല.അതിനാൽ സംഭവത്തിൽ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എം. സി. ജോസഫൈൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP