Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകനെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ചു കലക്ടറുടെ ചേംബറിന് മുമ്പിൽ വീട്ടമ്മയുടെ ആത്മഹത്യാശ്രമം; കറുകച്ചാൽ സ്വദേശിനി ആശുപത്രിയിൽ

മകനെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ചു കലക്ടറുടെ ചേംബറിന് മുമ്പിൽ വീട്ടമ്മയുടെ ആത്മഹത്യാശ്രമം; കറുകച്ചാൽ സ്വദേശിനി ആശുപത്രിയിൽ

കോട്ടയം: മകനെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിചച് വീട്ടമ്മ കല്ക്ടറുടെ ചേംബറിന് മുന്നിലെത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. കോട്ടയം കറുകച്ചാൽ കാരുവാക്കൽ ആർ. ശ്രീലതയെ(45)ാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.15നായിരുന്നു സംഭവം. കൈത്തണ്ട ബ്ലേഡ് കൊണ്ട് മുറിച്ചാണ് ശ്രീലത ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ വഴി തർക്കത്തിന്റെ പേരിൽ അയൽവാസിയും ബന്ധുവുമായ ആശാഭവനിൽ രുഗ്മിണിയമ്മയെ(63) മർദിച്ച കേസിൽ ശ്രീലതയുടെ മകൻ ശ്രീക്കുട്ടനും തിരുവല്ല സ്വദേശികളായ അഞ്ചു സൃഹുത്തുകൾക്കുമെതിരേ കറുകച്ചാൽ പൊലീസ് കേസെടുത്തിരുന്നു. പൊലീസ് സ്വാധീനമില്ലാതെ കേസിൽ നിന്നും ഒഴിവാകാൻ കഴിയില്ലെന്ന് ഇവരുടെ അഭിഭാഷകൻ ഉപദേശിച്ചത്രേ. തുടർന്നാണ് ഇവർ പരാതി ബോധിപ്പിക്കായി കലക്ട്രേറ്റിൽ എത്തിയത്.

പരാതി എഴുതി കലക്ടർക്കു നൽകുന്നതിനു താഴത്തെ നിലയിലെ ഹെൽപ് ഡെസ്‌കിൽ എത്തി കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ മകനെ പൊലീസ് കള്ളക്കേസിൽ മനപ്പൂർവം കുടുക്കിയതാണെന്ന് സംശയിക്കുന്നതായി ഒരാൾ പറഞ്ഞതോടെ ശ്രീലത വിഷമത്തിലായി. തുടർന്നു മുകൾ നിലയിലെ കലക്ടറുടെ ചേംബറിനു മുന്നിലെ സന്ദർശക ഇരിപ്പിടത്തിൽ ഇരിക്കുന്നതിനിടെ ബാഗിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഇടതുകൈത്തണ്ട മുറിക്കുകയായിരുന്നു.

രക്തം വാർന്നു കസേരയിൽ ഇരുന്ന വീട്ടമ്മയെ കലക്ടറേറ്റിലെ ശിരസ്തദാർ ബിജുവാണ് ആദ്യം കണ്ടത്. പിന്നീട് ഗൺമാനെയും കലക്ടറെയും വിവരമറിയിക്കുകയും കലക്ടർ ഇടപെട്ട് വനിതാ പൊലീസിന്റെ സഹായത്തോടെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP