Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആന്ധ്ര സ്വദേശിയായ യുവതിയെയും പൊലീസ് പമ്പയിൽ തടഞ്ഞു; മണ്ഡലകാല- മകരവിളക്ക് സീസണിൽ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിയമോപദേശത്തിന് പിന്നാലെ ജാഗ്രതയോടെ ദേവസ്വം ബോർഡും

ആന്ധ്ര സ്വദേശിയായ യുവതിയെയും പൊലീസ് പമ്പയിൽ തടഞ്ഞു; മണ്ഡലകാല- മകരവിളക്ക് സീസണിൽ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിയമോപദേശത്തിന് പിന്നാലെ ജാഗ്രതയോടെ ദേവസ്വം ബോർഡും

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: ശബരിമല ദർശനത്തിനെത്തിയ യുവതിയെ പൊലീസ് പമ്പയിൽ തടഞ്ഞു. ആന്ധ്ര സ്വദേശിനിയായ 49 വയസ്സുള്ള സ്ത്രീയെ സുരക്ഷാ കാരണങ്ങളാൽ മലകയറാൻ കഴിയില്ലെന്ന് കാട്ടി പൊലീസ് മടക്കി അയക്കുകയായിരുന്നു. ഇന്ന് മാത്രം പൊലീസ് തടഞ്ഞവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം വിജയവാഡയിൽ നിന്നെത്തിയ സ്ത്രീകളുടെ പത്തംഗ സംഘത്തെയും മടക്കി അയച്ചിരുന്നു.

ഇതിനിടെ മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമലയിൽ തൽക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് ദേവസ്വം ബോർഡിന് നിയമോപദേശം ലഭിച്ചു. യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വ്യക്തത വരുത്തുന്നതു വരെ കാത്തിരിക്കണമെന്നും ബോർഡ് അഭിഭാഷകൻ രാജ് മോഹൻ നിയമോപദേശം നൽകി.

അതേസമയം കോടതി വിധിയിൽ ആശയക്കുഴപ്പമുണ്ടെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തി വേണം തുടർ നിലപാട് സ്വീകരിക്കേണ്ടതെന്നുമുള്ള നിലപാടിലാണ് സിപിഎം. സ്ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തും ഉണ്ടാകണമെന്നാണ് പാർട്ടി നിലപാടെന്നും സിപിഎം വിശദീകരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP