Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളത്തിന് പിന്നാലെ കൊടും വരൾച്ചയിലേക്ക് ചുവട് വച്ച് കേരളം; സംസ്ഥാനത്തുകൊടുംചൂട്: ജലനിരപ്പ് താഴുന്നു; ജലക്ഷാമം അനുഭവപ്പെടുന്ന 700 സ്ഥലങ്ങൾ; ജലദിനത്തിലും കുടി നീരിനായി നെട്ടോട്ടമൊടി ദൈവത്തിന്റെ സ്വന്തം നാട്

പ്രളത്തിന് പിന്നാലെ കൊടും വരൾച്ചയിലേക്ക് ചുവട് വച്ച് കേരളം; സംസ്ഥാനത്തുകൊടുംചൂട്: ജലനിരപ്പ് താഴുന്നു; ജലക്ഷാമം അനുഭവപ്പെടുന്ന 700 സ്ഥലങ്ങൾ; ജലദിനത്തിലും കുടി നീരിനായി നെട്ടോട്ടമൊടി ദൈവത്തിന്റെ സ്വന്തം നാട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഇന്ന് ലോകജലദിനം, അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന വാക്കുകൾ ഓർമപ്പെടുത്തിക്കൊണ്ടാണ് ഓരോ ജലദിനവും കടന്നു പോകുന്നതെന്നും ഓരോ റിപ്പോർട്ടും പുറത്തിറങ്ങുന്നതും.കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിപ്പേരുള്ള കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല.

കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ നിന്ന് കരകയറവെ വീണ്ടും സംസ്ഥാനത്തെ വലച്ച് കൊടും വരൾച്ച. ഒപ്പം, സംസ്ഥാനത്ത് ഭൂജലവിതാനം കുറയുകയും ചെയ്യുന്നു. പ്രളയമിറങ്ങിയ 2018 ഓഗസ്റ്റ് 22 മുതൽ ഇന്നലെ വരെ സംസ്ഥാനത്തെ മഴക്കുറവ് 70%. മലയോര മേഖലയിൽ ഭൂഗർഭ ജലവിതാനം താഴ്ന്നത് ഒരു മീറ്ററോളം.

ഇതിനൊപ്പം ചൂട് കൂടുകയും ചെയ്തതോടെ ഭൂഗർഭ ജലവിതാനം താഴുന്നതായാണു സൂചന. ഭാരതപ്പുഴ ഉൾപ്പെടെ ഉത്തരകേരളത്തിലെ മിക്ക നദികളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. മറ്റു ജില്ലകളിലും ജലനിരപ്പു താഴുകയാണെന്നു സംസ്ഥാന ഭൂജല വകുപ്പും പറയുന്നു. പത്തനംതിട്ട ജില്ലയിൽ മാത്രമാണു പതിവിലും അധികം മഴ ഈ മാസം ലഭിച്ചത്.

ഇന്ത്യൻ മൺസൂണിനെ ദോഷകരമായി ബാധിക്കുന്ന എൽ നിനോ പ്രതിഭാസം ശക്തമാകാനാണു സാധ്യതയെന്ന് ഓസ്ട്രേലിയൻ കാലാവസ്ഥാ കേന്ദ്രം പറയുന്നു. ഇതു ചൂടു കൂടാനും കാലവർഷം കുറയാനും കാരണമാകും. എന്നാൽ, ഇക്കാര്യം ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചിട്ടില്ല.

ജലവിതാനത്തിലെ കുറവ് കാരണം പാലക്കാട് ജില്ലയിലെ ചിറ്റൂർ ബ്ലോക്കിനെ അമിതചൂഷണ മേഖലാ പട്ടികയിൽ ഉൾപ്പെടുത്തി. 2 ബ്ലോക്കുകൾ ഗുരുതരാവസ്ഥയിലാണ്. സംസ്ഥാനത്തെ 30 ബ്ലോക്കുകൾ ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്നു. സംസ്ഥാനത്ത് ജലക്ഷാമം അനുഭവപ്പെടുന്ന 700 സ്ഥലങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP