Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാക്കോബായ വിശ്വാസിയുടെ മൃതദേഹം പള്ളിയിൽ സംസ്‌ക്കരിക്കുന്നതിനെ ചൊല്ലി തർക്കം; പ്രശ്നം വഷളായത് ഓർത്തഡോക്സ് വികാരി പൗരോഹിത്യ ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്ന് അറിയിച്ചതോടെ; പരിഹാരം കാണാൻ സാധിക്കാതെ വന്നതോടെ സംസ്‌കരിച്ചത് യാക്കോബായ നിയന്ത്രണത്തിലുള്ള കുറുംപ്പുംപടി സെന്റ് മേരീസ് പള്ളിയിൽ

യാക്കോബായ വിശ്വാസിയുടെ മൃതദേഹം പള്ളിയിൽ സംസ്‌ക്കരിക്കുന്നതിനെ ചൊല്ലി തർക്കം; പ്രശ്നം വഷളായത് ഓർത്തഡോക്സ് വികാരി പൗരോഹിത്യ ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്ന് അറിയിച്ചതോടെ; പരിഹാരം കാണാൻ സാധിക്കാതെ വന്നതോടെ സംസ്‌കരിച്ചത് യാക്കോബായ നിയന്ത്രണത്തിലുള്ള കുറുംപ്പുംപടി സെന്റ് മേരീസ് പള്ളിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലുവ തൃക്കുന്നത്ത് യാക്കോബായ വിശ്വാസിയുടെ മൃതദേഹം പള്ളിയിൽ സംസ്‌ക്കരിക്കുന്നതിനെ ചൊല്ലി ഓർത്തഡോക്സ് യാക്കോബായ തർക്കം. പെരുമ്പാവൂരിൽ താമസിക്കുന്ന ആലുവ സ്വദേശി തങ്കച്ചന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഇദ്ദേഹത്തിന്റെ മൃതദേഹം യാക്കോബായ വൈദികരുടെ നേതൃത്വത്തിൽ അടക്കാനാവില്ലെന്ന് ഓർത്തഡോക്സ് വിഭാഗം നിലപാടെടുത്തതാണ് തർക്കത്തിന് കാരണമായത്. ഇതോടെ കുടുംബ കല്ലറയിൽ അടക്കാൻ സാധിക്കാതെ വന്നു. തുടർന്ന് യാക്കോബായ നിയന്ത്രണത്തിലുള്ള കുറുംപ്പുംപടി സെന്റ് മേരീസ് പള്ളിയിലെ സെമിത്തേരിയിൽ തങ്കച്ചന്റെ മൃതദേഹം സംസ്‌ക്കരിക്കുകയാണുണ്ടായത്.

ഓർത്തഡോക്സ് വിശ്വാസത്തിൽ മാത്രമേ മൃതദേഹം സംസ്‌കരിക്കൂ എന്നും ഓർത്തഡോക്സ് വികാരി പൗരോഹിത്യ ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്നും അറിയിച്ചതോടെ പ്രശ്നം വഷളാകുകയായിരുന്നു. ഇതോടെ വലിയ പൊലീസ് സന്നാഹം തന്നെ പള്ളിക്ക് മുൻപിൽ തമ്പടിച്ചു. ഏറെ നേരം ചർച്ചയും വാദപ്രതിവാദങ്ങളും നടന്നെങ്കിലും നിലപാടിൽ അയവു വരുത്താൻ ഓർത്തഡോക്സ് വിഭാഗം തയ്യാറായില്ല. മൃതദേഹം അടക്കം ചെയ്യുന്നതിന് അനുമതി നൽകണമെങ്കിൽ 1934 ലെ ഭരണഘടന അംഗീകരിക്കുന്നതിനായി എഴുതി ഒപ്പിട്ട് നൽകണമെന്ന് ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടതായി യാക്കോബായ വിഭാഗം ആരോപിച്ചു. ഏറെ നേരം ചർച്ച നടത്തിയിട്ടും ഫലം കാണാതായതോടെയാണ് യാക്കോബായ വിഭാഗം മൃതദേഹം കുറുപ്പംപടി പള്ളിയിലേക്ക് കൊണ്ട് പോയി. സഭാ തർക്കത്തിൽ ഓർത്തഡോക്്സ് സഭയ്ക്ക് അനുകൂലമായ രീതിയിൽ വിധി വന്നതോടെ പല സ്ഥലത്തും ഇത്തരത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ തടസ്സങ്ങൾ നേരിടുന്നുണ്ട്. ഇത് കാരണം പൂർവ്വികരുടെ കല്ലറയിൽ തന്നെ അന്ത്യവിശ്രമം കൊള്ളാൻ പലർക്കും സാധിക്കുന്നില്ല.

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഓർത്തഡോക്സ് വൈദികന്റെയോ ഹൈക്കോടതിയുടെയോ അനുമതിയില്ലാതെ ഓർത്തഡോക്സ്-യാക്കോബായ പള്ളി സെമിത്തേരികളിൽ മൃതദേഹം അടക്കാൻ പാടില്ല. നേരത്തേയും സഭാതർക്കത്തെ തുടർന്ന് ഇത്തരത്തിൽ യാക്കോബായ വിഭാഗക്കാരുടെ മൃതദേഹങ്ങൾ സംസ്‌കാരിക്കുന്നതിനെ ചൊല്ലി പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ജൂലൈയിൽ കായംകുളത്തെ കാദീശാ പള്ളിയിൽ 84-കാരിയായ മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹം സംസ്‌കാരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ടു. തുടർന്ന് ആറ് ദിവസത്തിന് ശേഷമാണ് മറിയാമ്മയുടെ മൃതദേഹം സംസ്‌കരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP