Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളീയർ ഭാഗ്യം ചെയ്തവർ; കൂലിപ്പണിക്കാരൻ ചെയ്യേണ്ട ജോലിപോലും നാടിന് വേണ്ടി ചെയ്യുന്ന മന്ത്രിമാർ കേരളത്തിൽ മാത്രമെന്നും തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ; പ്രളയകാലത്ത് മന്ത്രിമാർ നടത്തിയ മാതൃകാപരമായ സേവനങ്ങൾ യതീഷ് ചന്ദ്ര ചൂണ്ടിക്കാട്ടിയത് പ്രതിഭാ സംഗമത്തിൽ സംസാരിക്കവെ; അവനവന്റെ കഴിവ് മനസ്സിലാക്കി സ്വപ്‌നം കാണണം എന്നും വിദ്യാർത്ഥികൾക്ക് ഉപദേശം

കേരളീയർ ഭാഗ്യം ചെയ്തവർ; കൂലിപ്പണിക്കാരൻ ചെയ്യേണ്ട ജോലിപോലും നാടിന് വേണ്ടി ചെയ്യുന്ന മന്ത്രിമാർ കേരളത്തിൽ മാത്രമെന്നും തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ; പ്രളയകാലത്ത് മന്ത്രിമാർ നടത്തിയ മാതൃകാപരമായ സേവനങ്ങൾ യതീഷ് ചന്ദ്ര ചൂണ്ടിക്കാട്ടിയത് പ്രതിഭാ സംഗമത്തിൽ സംസാരിക്കവെ; അവനവന്റെ കഴിവ് മനസ്സിലാക്കി സ്വപ്‌നം കാണണം എന്നും വിദ്യാർത്ഥികൾക്ക് ഉപദേശം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കേരളത്തിലെ മന്ത്രിമാരുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച്.യതീഷ്ചന്ദ്ര. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുമോദന യോഗത്തിലായിരുന്നു സിറ്റി പൊലീസ് കമ്മീഷണർ മന്ത്രിമാരുടെ പ്രവർത്തന മികവിനെ കുറിച്ച് വാചാലനായത്. തന്റെ നാടായ കർണാടകത്തിൽ ഇത്തരത്തിൽ സേവന സന്നദ്ധരായ മന്ത്രിമാരെ കാണാനാകില്ലെന്നും പ്രളയകാലത്തെ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി യതീഷ് ചന്ദ്ര പറഞ്ഞു.

കേരളം വിറച്ച കഴിഞ്ഞ പ്രളയകാലത്ത് കൺട്രോൾ റൂമിൽ കലക്ടർ ടി.വി.അനുപമയ്ക്കും കമ്മിഷണർക്കും ഒപ്പം മന്ത്രിമാരായ വി എസ്.സുനിൽകുമാർ, എ.സി.മൊയ്തീൻ, സി.രവീന്ദ്രനാഥ് എന്നിവർ നടത്തിയ പ്രവർത്തനങ്ങളെ കമ്മീഷണർ അനുസ്മരിച്ചു. പ്രളയത്തിനിടെ സഹായം അഭ്യർത്ഥിച്ചുള്ള നിരവധി കോളുകൾ വരുന്നുണ്ട്. ഓരോ കോളും അറ്റൻഡ് ചെയ്ത് സഹായിക്കാൻ മന്ത്രിമാർ രാവുംപകലും കലക്ടർക്കും കമ്മിഷണർക്കും നിർദ്ദേശങ്ങൾ നൽകികൊണ്ടിരുന്നു. ആറാട്ടുപുഴയിൽ കരുവന്നൂർ പുഴ വഴിമാറി ഒഴുകിയപ്പോൾ മണൽചാക്ക് ചുമന്ന് നാട്ടുകാരെ സഹായിച്ച മന്ത്രി വി എസ്.സുനിൽകുമാറിനെക്കുറിച്ചും പ്രത്യേകം പറഞ്ഞു. ''ഇതുപോലെ ചാക്കു ചുമക്കുന്ന മന്ത്രിമാരെ സ്വന്തം നാടായ കർണാടകത്തിൽ കാണില്ല. ഒരു കൂലിപ്പണിക്കാരൻ ചെയ്യേണ്ട ജോലി പോലും നാടിനു വേണ്ടി ചെയ്യാൻ തയാറായ മന്ത്രിമാർ കേരളത്തിലേ കാണൂ. നിങ്ങൾ ഭാഗ്യംചെയ്തവരാണ്''- കമ്മീഷണർ പറഞ്ഞു.

ഓരോരുത്തരും വ്യത്യസ്തർ

ദൈവം വ്യത്യസ്തരായാണ് ഓരോരുത്തരേയും ജനിപ്പിച്ചത്. അതുക്കൊണ്ട് നിങ്ങൾ ഒരോരുത്തരും വ്യത്യസ്തരായിതന്നെ ജീവിക്കണം എന്നും കമ്മീഷണർ വിദ്യാർത്ഥികളോട് പറഞ്ഞു. ഓരോരുത്തരുടേയും ഡി.എൻ.എ. വേറെ. ഓരോരുത്തരുടേയും വിരലടയാളം വേറെ. നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങൾ പിൻതുടരണം. അവനവന്റെ കഴിവ് മനസിലാക്കി സ്വപ്നം കാണണം. അതിനായി അദ്വാനം ചെയ്യണം.

പഠിക്കുമ്പോൾ നൂറിൽ നൂറു മാർക്ക് ഒരിക്കലും കിട്ടിയിട്ടില്ലെന്നും യതീഷ്ചന്ദ്ര തുറന്നുപറഞ്ഞു. പക്ഷേ, നൂറിൽ തൊണ്ണൂറ്റിയൊൻപതു മാർക്കു വരെ ലഭിച്ചിട്ടുണ്ട്. നൂറിൽ നൂറു മാർക്ക് കിട്ടുന്നത് അപാരമായ കഴിവുതന്നെയാണ്. ഇങ്ങനെ, നിങ്ങളെ വിജയിപ്പിച്ചെടുക്കുന്നതിൽ അദ്ധ്യാപകർക്കും പങ്കുണ്ട്. വെള്ളമൊഴിച്ച് ചെടി നട്ടുവളർത്തുന്നതു പോലെ അറിവുകൾ അദ്ധ്യാപകർ കൈമാറിയാണ് നിങ്ങളെ വിജയിപ്പിച്ചെടുത്തത്. അവർ വച്ച ചെടികൾ വളർന്ന് മരങ്ങളായി മാറി. ആ മരങ്ങളാണ് നിങ്ങൾ. വിദ്യാർത്ഥികളുടെ നിറഞ്ഞ കയ്യടികളുടെ അകമ്പടിയിൽ യതീഷ്ചന്ദ്ര പ്രസംഗം തുടർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP