Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുല്ലപ്പള്ളിക്കെതിരായ കേസ്: 'ബഹ്‌റ ഗോ ബാക്ക്' മുദ്രാവാക്യം വിളികളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; കണ്ണൂരിൽ ഡിജിപിക്കെതിരെ പ്രതിഷേധം

മുല്ലപ്പള്ളിക്കെതിരായ കേസ്: 'ബഹ്‌റ ഗോ ബാക്ക്' മുദ്രാവാക്യം വിളികളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; കണ്ണൂരിൽ ഡിജിപിക്കെതിരെ പ്രതിഷേധം

രഞ്ജിത്ത് ബാബു

കണ്ണൂർ: ഡിജിപി ലോക്‌നാഥ് ബഹ്‌റക്കെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഡിജിപിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയോട് ഉപമിച്ചതിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ കേസ്സെടുക്കാനുള്ള പൊലീസ് നടപടിയിലാണ് പ്രതിഷേധം. കണ്ണൂരിൽ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളന നഗരിയിലേക്ക് യൂത്ത് കോൺഗ്രസ്റ്റ് പ്രവർത്തകർ ഇരച്ചു കയറി പ്രതിഷേധിക്കുകയായിരുന്നു.

ഡിജിപി ലോക് നാഥ് ബെഹ്‌റ സമ്മേളന നഗരിയിൽ നിന്ന് മടങ്ങാനിരിക്കെയാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ എത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് ജോഷി കണ്ടത്തിൽ, ലോകസഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്ലക്കാഡുയർത്തി സിപിഎം ബ്രാഞ്ച് സെക്രട്ടറി ബഹ്‌റ ഗോ ബാക്ക് എന്ന മുദ്രാവാക്യവും ഉയർത്തിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP