Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേരളത്തിൽ നാലു ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത; കേരള, ലക്ഷദ്വീപ് തീരങ്ങളിൽ കാലാവസ്ഥ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്നും കാലാവസ്ഥാ റിപ്പോർട്ട്

കേരളത്തിൽ നാലു ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത; കേരള, ലക്ഷദ്വീപ് തീരങ്ങളിൽ കാലാവസ്ഥ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്നും കാലാവസ്ഥാ റിപ്പോർട്ട്

സ്വന്തം ലേഖകൻ

കോഴിക്കോട്: കേരളത്തിലെ നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി. മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ കാലാവസ്ഥ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം നൽകി.

06 -04 -2020 മുതൽ 08 -04-2020 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. 06-04 -2020 മുതൽ 07-04-2020 വരെയാണ് തെക്ക് ആൻഡമാൻ കടലിലും തെക്കു-കിഴക്ക് ബംഗാൾ ഉൾക്കടലിലും പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളത്. ഈ പശ്ചാത്തലത്തിൽ, മത്സ്യത്തൊഴിലാളികൾ മേൽപറഞ്ഞ സ്ഥലങ്ങളിൽ മേൽപറഞ്ഞ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP