Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്നു; ആശങ്ക ഒഴിയാതെ തലസ്ഥാന ജില്ലയിലെ തീരപ്രദേശം; കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളിൽ ചൊവ്വാഴ്‌ച്ച വരെ യെല്ലോ അലർട്ട്

ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്നു; ആശങ്ക ഒഴിയാതെ തലസ്ഥാന ജില്ലയിലെ തീരപ്രദേശം; കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളിൽ ചൊവ്വാഴ്‌ച്ച വരെ യെല്ലോ അലർട്ട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രതാനിർദ്ദേശം. എട്ട് ജില്ലകളിൽ ചൊവ്വാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെത്താണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ തീരുമാനം. കടൽ പ്രക്ഷുബ്ധമാകാനിടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം. ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയവർ തൊട്ടടുത്ത തീരത്തേക്ക് ഉടൻ മടങ്ങാനാണ് നിർദ്ദേശം.

ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും സമീപം രൂപമെടുത്ത ന്യൂനമർദം മഴക്കും കടൽക്ഷോഭത്തിലും സാധ്യതയെന്ന അറിയിപ്പ് വന്നതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാന ജില്ലയിലെ തീരപ്രദേശം. തെക്കൻ തീരത്തും കന്യാകുമാരി തീരങ്ങളിലും കുറച്ച് മൽസ്യതൊഴിലാളികൾ ഇപ്പോഴും കടലിൽ നിന്ന് മടങ്ങിവരാനുണ്ട്.

കാലാവസ്ഥ മാറുന്നതിന്റെ ആശങ്ക തീമേഖലയിൽ പ്രകടമാണ്. കടലിൽ പോകാൻ അടുത്ത ദിവസങ്ങളിലൊന്നും സാധ്യമാകില്ലെന്ന തിരിച്ചറിവിൽ വള്ളങ്ങൾ തീരത്ത് നിന്ന് സുരക്ഷിതമായി മാറ്റുകയാണ് മൽസ്യതൊഴിലാളികൾ. ഏതു സമയത്തും കടൽ കയറുമെന്ന പേടി, തീരവാസികളും ഉറക്കം പോലും നഷ്ടപ്പെടുത്തുകയാണ്. വള്ളങ്ങൾ ഒന്നും കടലിൽ പോകുന്നില്ല. വലിയതുറ തീരത്ത് കടലിലുള്ള വള്ളങ്ങൾ ഏതുസമയത്തും മടങ്ങിവരാവുന്ന ദൂരത്ത് മാത്രമാണെന്നാണ് മൽസ്യെത്താഴിലാളികൾ പറയുന്നു.

തീരപ്രദേശത്തെ 19 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി പാർപ്പിച്ചു. വീടുകൾ ചിലത് ഏതും സമയവും കടലിലാവും എന്ന ആശങ്കയുണ്ട്. ശാസ്ത്രീയമായി തീരം സംരക്ഷിക്കാൻ കഴിയാത്തതോടെ ആശങ്കക്ക് അറുതിയില്ല. തിരുവനന്തപുരം ജില്ലയിൽ വലിയ തുറമുതൽ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളിൽ തീരത്തേക്ക് നിന്ന് ആളുകൾ മാറി താമസിക്കണമെന്ന് മുന്നയിപ്പുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP