Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിലെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു; ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്; തമിഴ്‌നാട് മുതൽ ബംഗാൾവരെ കിഴക്കൻതീരത്തെങ്ങും അതീവ ജാഗ്രതാ നിർദ്ദേശം

കേരളത്തിലെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു; ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്; തമിഴ്‌നാട് മുതൽ ബംഗാൾവരെ കിഴക്കൻതീരത്തെങ്ങും അതീവ ജാഗ്രതാ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് അകന്നു പോകുന്നതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു. ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറിയ സാഹചര്യത്തിലാണ് നടപടി. കേരളത്തിൽ അതിശക്തമായ മഴക്കുള്ള ജാഗ്രതാ നിർദ്ദേശവും പിൻവലിച്ചു. കേരളത്തിലെ ഒരു ജില്ലയിലും യെല്ലോ അലർട്ട് നിലവിലില്ല.

ഫോനി ഒഡിഷ തീരത്തേക്ക് നീങ്ങുന്നതായി നേരത്തെ കാലാവസ്ഥാവകുപ്പ് അറിയിച്ചിരുന്നു. ഫോനി ചുഴലിക്കാറ്റ് അകന്നു പോകുന്നതിനാൽ കേരളത്തിൽ ഇതിന്റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തൽ.

തിങ്കളാഴ്ച വൈകുന്നേരം ചെന്നൈയിൽനിന്ന് 810 കിലോമീറ്റർ തെക്കുകിഴക്കായിട്ടായിരുന്നു ഫോനിയുടെ നില. ഇടയ്ക്ക് ശക്തികുറഞ്ഞെങ്കിലും ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഇത് മാറുമെന്നാണ് പ്രവചനം. ബുധനാഴ്ചയോടെ ദിശമാറി ഒഡിഷ തീരത്തേക്ക് നീങ്ങും. വ്യാഴാഴ്ചയായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും തീവ്രമാകുന്നത്.

ഫോനി ചുഴലിക്കാറ്റ് മെയ് 3ന് ഒഡിഷ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് മണിക്കൂറിൽ 175-185 കിലോമീറ്റർ വേഗത്തിൽ വീശാനാണ് സാധ്യത.

തമിഴ്‌നാട് മുതൽ ബംഗാൾവരെ കിഴക്കൻതീരത്തെങ്ങും അതീവ ജാഗ്രതാ നിർദ്ദേശം പുലർത്താൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോൾ ഒഡിഷയിലെ പുരിയിൽ നിന്ന് 670 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിലാണ് ഫോനിയുടെ സ്ഥാനം. വരുന്ന മണിക്കൂറുകളിൽ അത് അതിതീവ്ര ചുഴലിക്കാറ്റായി മാറി ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP