Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെക്രട്ടറിയേറ്റിന് മുമ്പിൽ മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി; മന്ത്രി രാജുവിനെ തടഞ്ഞുവച്ചു; സെക്രട്ടേറിയറ്റ് സമരത്തിനിടെ സംഘർഷം; പൊലീസ് ലാത്തിവീശി; എംഎൽഎമാരുടെ നേതൃത്വത്തിൽ പൂജപ്പുര പൊലീസ് സ്‌റ്റേഷനിൽ കുത്തിയിരുപ്പ് സമരം

സെക്രട്ടറിയേറ്റിന് മുമ്പിൽ മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി; മന്ത്രി രാജുവിനെ തടഞ്ഞുവച്ചു; സെക്രട്ടേറിയറ്റ് സമരത്തിനിടെ സംഘർഷം; പൊലീസ് ലാത്തിവീശി; എംഎൽഎമാരുടെ നേതൃത്വത്തിൽ പൂജപ്പുര പൊലീസ് സ്‌റ്റേഷനിൽ കുത്തിയിരുപ്പ് സമരം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസുകാർ. ഇന്ന് സെക്രട്ടറിയേറ്റ് കവാടനത്തിന് സമീപത്ു വച്ചാണ് യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി രാജുവിനെയും തടഞ്ഞുവച്ചു. സെക്രട്ടേറിയറ്റിന് പിന്നിലെ കവാടത്തിൽ വച്ചാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ മന്ത്രി കെ രാജുവിനെ തടഞ്ഞതിനെ തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അതേസമയം കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാർ പൂജപ്പുര പൊലീസ് സ്‌റ്റേഷനിൽ കുത്തിയിരുപ്പ് സമരം നടത്തി. എം വിൻസന്റ്, ശബരിനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം.

സ്വാശ്രയ മാനേജ്മന്റുകളുടെ കൊള്ളയ്ക്ക് സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന ഉപാവാസ സമരത്തിനിടെയാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. സമരവേദിക്ക് മുന്നിലൂടെ പോകുകയായിരുന്ന മന്ത്രി രാജുവിന്റെ വാഹനത്തിന് നേരെ മുദ്രാവാക്യങ്ങൾ മുഴക്കിയെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ റോഡിൽ തടഞ്ഞു. സമര പന്തലിന് മുന്നിൽ പ്രവർത്തകർ പത്ത് മിനിട്ടോളം മന്ത്രിയുടെ കാർ തടഞ്ഞിട്ടു.

കാറിന് അടുത്തെത്തി പ്രവർത്തകർ കരിങ്കൊടി വീശുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഈ സമയത്ത് പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം പ്രവർത്തകരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതിനിടെ പൊലീസുനു നേരെ സമര പന്തലിൽനിന്ന് കസേരകൾ വലിച്ചെറിഞ്ഞു. ഇതോടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവർ സ്ഥലത്തെത്തിയാണ് പ്രവർത്തകരെ അനുനയിപ്പിച്ച് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സമരക്കാർക്ക് നേരെ നടന്ന ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനമായെത്തിയത് കൂടുതൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ സ്ഥാപിച്ച ഇടതുപക്ഷ സംഘടനകളുടെ ഫ്‌ലക്‌സുകളും പോസ്റ്ററുകളും നശിപ്പിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെയാണ് ഒരു സംഘം കെഎസ്‌യു പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ കാർ തടഞ്ഞുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിഷേധിച്ചു. യാതൊരു പ്രകോപനവും കൂടാതെ പൊലീസ് സമരപന്തലിൽ കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP