Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടുക്കാരിൽ നിന്ന് വധഭീഷണി നേരിട്ട കമിതാക്കൾക്ക് ഒന്നിച്ചു ജീവിക്കാമെന്ന് കോടതി; യുവാവിനൊപ്പം പോകണമെന്ന നിലപാട് കോടതി അംഗീകരിച്ചു; പെൺകുട്ടിയുടെ വീട്ടുകാരുടെ ഭീഷണി ഇരു മതവിശ്വാസികളായതിനാൽ

വീട്ടുക്കാരിൽ നിന്ന് വധഭീഷണി നേരിട്ട കമിതാക്കൾക്ക് ഒന്നിച്ചു ജീവിക്കാമെന്ന് കോടതി; യുവാവിനൊപ്പം പോകണമെന്ന നിലപാട് കോടതി അംഗീകരിച്ചു; പെൺകുട്ടിയുടെ വീട്ടുകാരുടെ ഭീഷണി ഇരു മതവിശ്വാസികളായതിനാൽ

ഇടുക്കി: വീണ്ടും കോടതിയുടെ നിർണയാക ഇടപെടൽ തുണയായത് വധ ഭീഷണിയെ തുടർന്ന് ഒളിവിൽ പോകേണ്ടി വന്ന കമിതാക്കൾക്ക്. വീട്ടുകാരിൽ നിന്ന് വധഭീഷണി നേരിട്ട കമിതാക്കൾക്കാണ് ഒന്നിച്ച് ജീവിക്കാൻ കോടതിയുടെ അനുമതി.

തൊടുപുഴ കോടതിയാണ് ഇവർക്ക് അനുമതി നൽകിയത്. യുവാവിനൊപ്പം പോകണമെന്ന പെൺകുട്ടിയുടെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. വ്യത്യസ്ഥ മതവിശ്വാസികളായതിനാൽ ഇവരെ ഒന്നിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ ഭീഷണി.

തൊടുപുഴ സ്വദേശികളായ കമിതാക്കളെ കൊല്ലുമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തിയെന്ന് തൊടുപുഴ, കോടിക്കുളം സ്വദേശിയായ യുവാവാണ് ഫേസ്‌ബുക്കില് പോസ്റ്റിട്ടത് പിന്നീട് ഇത് വൈറലാവുകയായിരുന്നു.

പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ഇടുക്കി തൊടുപുഴ കരിമണ്ണൂർ പൊലീസിൽ പരാതി നല്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് പെൺകുട്ടി യുവാവിനൊപ്പം വീടുവിട്ടിറങ്ങിയത്. വ്യത്യസ്ഥ മതവിശ്വാസികളായതിനാൽ വീട്ടുകാരുടെ എതിർപ്പ് മൂലം യുവാവിന്റെ പാലക്കാടുള്ള അമ്മാവന്റെ വീട്ടിലായിരുന്നു ഇരുവരും അഭയം തേടിയിരുന്നത്.

പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് പാലക്കാട് ചെർപ്പുളശ്ശേരിയിലെ സ്റ്റേഷനിൽ ഹാജരായ യുവാവിനെയും പെൺകുട്ടിയെയും കരിമണ്ണൂരിലേക്ക് കൊണ്ടുവന്നതിനു ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. യുവാവിനെയും സഹോദരിയെയും കൊല്ലുമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ അമ്മയും ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP