Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈനികനായ നവവരൻ ജോലി സ്ഥലത്തേക്ക് മടങ്ങിയതിന് പിന്നാലെ ഭാര്യ കാമുകനുമായി പോയത് വിനോദ യാത്രക്ക്; ഭർത്താവിന്റെ പരാതിയിൽ പൊലീസ് മൂന്നാറിൽ നിന്നും യുവതിയേയും സൈനികനായ കാമുകനെയും കസ്റ്റഡിയിലെടുത്തു

സൈനികനായ നവവരൻ ജോലി സ്ഥലത്തേക്ക് മടങ്ങിയതിന് പിന്നാലെ ഭാര്യ കാമുകനുമായി പോയത് വിനോദ യാത്രക്ക്; ഭർത്താവിന്റെ പരാതിയിൽ പൊലീസ് മൂന്നാറിൽ നിന്നും യുവതിയേയും സൈനികനായ കാമുകനെയും കസ്റ്റഡിയിലെടുത്തു

മറുനാടൻ ഡെസ്‌ക്‌

മൂന്നാർ: വിവാഹ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ ബംഗളുരു സ്വദേശിനിയായ യുവതിയെ മൂന്നാറിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു മാസം മുമ്പാണ് യുവതി സൈനികനെ വിവാഹം കഴിക്കുന്നത്. അസമിലായിരുന്നു വരന് ജോലി. ഭർത്താവ് ജോലി സ്ഥലത്തേക്ക് തിരികെ പോയതോടെ യുവതി കാമുകനൊപ്പം പോകുകയായിരുന്നു. കാമുകനും സൈനികനാണ്. ഇയാൾക്ക് ബംഗലുരുവിൽ തന്നെയാണ് ജോലി. 

ഇതേ തുടർന്ന് ഭർത്താവ് അസമിലും ബെംഗളൂരുവിലും പൊലീസിൽ പരാതി നൽകി. യുവതിയും കാമുകനും മൂന്നാറിലുണ്ട് എന്ന വിവരത്തെ തുടർന്ന് മൂന്നാറിലെ ലോഡ്ജിൽ പൊലീസ് എത്തിയപ്പോഴേക്കും ഇവർ മുറി ഒഴിഞ്ഞിരുന്നു.

യുവതിയും കാമുകനും അപ്പോഴേക്കും ബംഗലുരുവിലേക്കുള്ള ബസിൽ കയറി മടക്കയാത്ര ആരംഭിച്ചിരുന്നു. തുടർന്ന് മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനെ പിന്തുടർന്ന് പെരിയവരൈയിൽ ബസ് തടഞ്ഞ് ആണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ദേവികുളം കോടതിയിൽ ഹാജരാക്കിയ ശേഷം ബെംഗളൂരു പൊലീസിന് കൈമാറുമെന്നു പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP