Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമുകനും കാമുകിയും കടയിൽ ഉള്ളതറിയാതെ സെക്യൂരിറ്റി ജീവനക്കാരൻ പുറത്തുനിന്ന് പൂട്ടി; തൃശൂരിലെ കാമിതാക്കൾ ആത്മഹത്യ ചെയ്തത് മാനഹാനി ഭയന്നാണെന്നു സംശയം

കാമുകനും കാമുകിയും കടയിൽ ഉള്ളതറിയാതെ സെക്യൂരിറ്റി ജീവനക്കാരൻ പുറത്തുനിന്ന് പൂട്ടി; തൃശൂരിലെ കാമിതാക്കൾ ആത്മഹത്യ ചെയ്തത് മാനഹാനി ഭയന്നാണെന്നു സംശയം

തൃശൂർ: തൃശൂർ നഗരത്തിലെ കടമുറിയിൽ വീട്ടമ്മയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. രാഗം തിയറ്ററിനു സമീപം ചെമ്പോട്ടിൽ ലൈനിൽ തുന്നൽ മെഷീനും സാഗ്രികളും വിൽക്കുന്ന മെഷീൻ ഹൗസ് എന്ന കടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്‌ച്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് യുവാവിനേയും യുവതിയേയും മരിച്ച നിലയിൽ കണ്ടത്.

നെടുപുഴ റെയിൽവേ ഗേറ്റിനു സമീപം തിരുനിലത്ത് വീട്ടിൽ ധർമന്റെ ഭാര്യ ബിന്ദു (42), കണിമംഗലം അറയ്ക്കൽ വീട്ടിൽ സലീഷ് (32) എന്നിവരാണ് മരിച്ചത്. സലീഷ് കടയുടമയുടെ മകനാണ്. കിഴക്കേ കോട്ടയിലെ സ്വകാര്യ ടൈലറിങ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ബിന്ദു. തുന്നൽ സാമഗ്രികകൾ വാങ്ങുന്നതിന് ഇവർ സ്ഥിരമായി കടയിൽ വരാരുണ്ടത്രേ. ബിന്ദുവിനെ കഴിഞ്ഞ ദിവസം കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. മകളെ ട്യൂഷൻ സെന്ററിൽ എത്തിക്കാൻ വേണ്ടി നഗരത്തിലേക്കു പോയ ബിന്ദു പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ബിന്ദുവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ ചെമ്പോട്ടിൽ ലൈനിനു സമീപമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഈ പരിസരത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.

ഏറെക്കാലമായി അടുപ്പത്തിലായിരുന്ന ബിന്ദുവും സലീഷും ഇന്നലെ വൈകീട്ട് കടതുറന്ന് അകത്തു കയറി. ഞായറാഴ്ചയായതിനാൽ കട മുടക്കമായിരുന്നു. എന്നാൽ ഷട്ടർ പൂട്ടാത്തനിലയിൽ കണ്ട സെക്യൂരിറ്റി ജീവനക്കാരൻ ഷട്ടർ പുറത്തുനിന്നു പൂട്ടി. തുടർന്ന് അകത്തു കുടുങ്ങിയ ഇരുവരും മാനഹാനി ഭയന്ന് ജീവനൊടുക്കിയതാണെന്ന് കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP