Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നലെ മൈസൂരുവിനു സമീപം കല്ലട ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത് ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്കു വന്ന യുവ അദ്ധ്യാപിക; നാഗ്പൂർ സ്വദേശിയായ അദ്ധ്യാപികയുടെ സംസ്‌ക്കാരം ഞായറാഴ്ച; പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു

ഇന്നലെ മൈസൂരുവിനു സമീപം കല്ലട ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത് ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്കു വന്ന യുവ അദ്ധ്യാപിക; നാഗ്പൂർ സ്വദേശിയായ അദ്ധ്യാപികയുടെ സംസ്‌ക്കാരം ഞായറാഴ്ച; പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു

സ്വന്തം ലേഖകൻ

ബെംഗളൂരു: അവിനാശി ദുരന്തത്തിന്റെ ഞെട്ടൽ മാറും മുന്നേ ഇന്നലെ ബെംഗളൂരു-കേരളാ റൂട്ടിൽ ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത് നാഗ്പൂർ സ്വദേശിയായ യുവ അദ്ധ്യാപിക. പെരിന്തൽമണ്ണയിലേക്കു ടിക്കറ്റെടുത്ത ബെംഗളൂരു സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ഷരിൻ രവീന്ദ്ര ഫ്രാൻസിസ് (26) ആണ് അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ മരിച്ചത്.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഷരിനെ മൈസൂരു കെആർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച ഷരിന്റെ സംസ്‌കാരം ഞായറാഴ്ച നാഗ്പൂരിൽ നടക്കും. ഷരിൻ യുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്കു യാത്ര ചെയ്യുകയായിരുന്നുവെന്നാണ് സൂചന. മെസൂരുവിനു സമീപം ഹുൻസൂരുവിൽ വച്ചാണ് ബസ് അപകടം ഉണ്ടായത്. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. ക്ലീനർ ഉൾപ്പെടെ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ബെംഗളൂരുവിൽ നിന്നു പെരിന്തൽമണ്ണയിലേക്കുള്ള കല്ലട ബസാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ 12.30ന് ബസ് പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. ബെംഗളൂരു കലാശിപാളയയിൽ നിന്നു വ്യാഴം രാത്രി 10.15നു പുറപ്പെട്ട നോൺ എസി സ്‌ലീപ്പർ ബസ് ഹുൻസൂരു മെയിൻ റോഡിൽ നിന്നു ബൈപ്പാസിലേക്ക് തിരിയുന്നതിനിടെയാണ് അപകടം. ബസ് അമിത വേഗത്തിലായിരുന്നെന്നു ദൃക്‌സാക്ഷികൾ പറയുന്നു.

അതേസമയം എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വെട്ടിച്ചതിനെ തുടർന്ന് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നെന്നാണ് ബസ് ഓപ്പറേറ്റർമാരുടെ വിശദീകരണം. ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP