Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാലമോഷണം ആരോപിച്ച് യുവതിക്ക് പൊലീസിന്റെ ക്രൂരമർദനം; അവശ നിലയിലായ ചേരാനെല്ലൂർ സ്വദേശിനി ആശുപത്രിയിൽ

മാലമോഷണം ആരോപിച്ച് യുവതിക്ക് പൊലീസിന്റെ ക്രൂരമർദനം; അവശ നിലയിലായ ചേരാനെല്ലൂർ സ്വദേശിനി ആശുപത്രിയിൽ

കൊച്ചി: മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. എറണാകുളം ചേരാനെല്ലൂരിലാണ് സംഭവം. ചേരാനെല്ലൂർ വാലം സ്വദേശിനി ലീബ(28)യാണ് മർദ്ദനമേറ്റപാടുകളോടെ അവശനിലയിൽ ആശുപത്രിയിലായത്.

ചേരാനെല്ലൂരിലെ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു ലീബ. ഈ വീട്ടിലെ ഒരു സ്വർണ്ണമാല മോഷണം പോയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ ചേരാനെല്ലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ച വീട്ടിൽ നിന്നാണ് യുവതിയെ പൊലീസ് കൂട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറയുന്നു. മാലയുടെ കാര്യം ചോദിച്ച് എസ്‌ഐ ഉൾപ്പെടെയുള്ള പൊലീസുകാർ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.

ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ലീബയെ തിങ്കളാഴ്ചയാണ് ശരീരമാസകലം പരിക്കുകളോടെ എറണാകുളത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം യുവതിയെ അനധികൃതമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോളി എംബ്ലാശ്ശേരി മറുനാടൻ മലയാളിയോട് പറഞ്ഞു.

യുവതിയെ അന്വേഷിച്ചെത്തിയ ഭർത്താവ് രതീഷിനെയും ലീബയുടെ സഹോദരനേയും പൊലീസ് തടഞ്ഞുവച്ച് മർദ്ദിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ സംഘടിച്ച് ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന മാർച്ചിനെ നേരിടാൻ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. പൊലീസ് വലയം ഭേദിക്കാനുള്ള സമരക്കാരുടെ ശ്രമം ചെറിയ തോതിൽ സംഘർഷത്തിനും ഇടയാക്കി.

ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷൻ ജോളി എംബ്ലാശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും സമരത്തിൽ പ്രസംഗിച്ചു. കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാമെന്ന മേലുദ്യോഗസ്ഥരുടെ ഉറപ്പിലാണ് സമരക്കാർ പിരിഞ്ഞുപോയത്. മോഷണം പോയെന്ന് പറയപ്പെടുന്ന മാല കണ്ടെത്താൻ പൊലീസിനിതുവരെയായിട്ടില്ല. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നവരെ മുഴുവൻ ചോദ്യം ചെയ്യാനും ചേരാനെല്ലൂർ പൊലീസ് തയ്യാറായില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP