Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പണം നൽകണമെന്ന് ആവശ്യപ്പെട്ട് മർദ്ദനവും; നാദാപുരത്ത് യുവാവ് അറസ്റ്റിൽ

വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന്  ഭീഷണി; പണം നൽകണമെന്ന് ആവശ്യപ്പെട്ട് മർദ്ദനവും; നാദാപുരത്ത് യുവാവ് അറസ്റ്റിൽ

ടി.പി.ഹബീബ്

കോഴിക്കോട്: നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. നാദാപുരം കുളങ്ങര പീടികയിൽ മുഹമ്മദ് നിഹാൽ(20)നെ പൊലീസ് അറസ്റ്റ് ചെയ്തു. ചോമ്പാല സ്വദേശിയായ വീട്ടമ്മയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ യുവാവും ഭർത്യമതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഭർത്യമതി പിന്നീട് ചതിക്കുകയായിരുന്നുവെന്നുമാണ് യുവാവിന്റെ അടുത്ത സുഹ്യത്തുക്കൾ നൽകുന്ന വിവരം.

മൂന്നര വർഷം മുമ്പ് നാദാപുരം സെല്ലാ റെഡിമെയ്ഡ് ഷോപ്പിൽ രണ്ട് പേരും ജോലി ചെയ്തിരുന്നു. ഈ സമയത്ത് രണ്ട് പേരും തമ്മിൽ നല്ല പ്രണയത്തിലായിരുന്നു. തുടർന്ന് പ്രതി വിദേശത്തേക്ക് ജോലിക്ക് പോയി. യുവാവ് ഗൾഫിലുള്ളപ്പോഴും രണ്ട് പേരും തമ്മിൽ ഫോണിലൂടെയും വാട് അപ്പ് വഴിയും സൗഹ്യദ ബന്ധം തുടർന്നു.മണിക്കൂറുകളോളം രണ്ട് പേരും തമ്മിൽ വാട്സ് അപ്പ് വഴി സന്ദേശങ്ങളും ഫോട്ടോകളും കൈമാറിയിരുന്നു.

നാല് മാസം മുമ്പ് നാട്ടിലെത്തിയപ്പോൾ രണ്ട് പേരും തമ്മിൽ നാദാപുരം ബി.എസ്.എൻ.എൽ ഓഫീസിനടുത്ത് വെച്ച് വീണ്ടും കണ്ട് മുട്ടി. യുവാവ് ഫോൺ വഴി ബന്ധപ്പെട്ടതിനെ തുടർന്നാണ് നാദാപുരത്ത് വീണ്ടും എത്തിയതെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വാട്സ് അപ്പ് വഴി ഭർത്യമതിയുടെ ഫോട്ടോ നിഹാലിന് അയച്ച് കൊടുത്തിരുന്നു.ഈ നഗ്‌ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇവ പ്രചരിപ്പിക്കാതിരിക്കാൻ അരലക്ഷം രൂപ നൽകണമെന്നും യുവാവ് പറഞ്ഞു. ഇതിനിടയിൽ യുവാവ് കൈകൊണ്ട് അടിച്ചെന്നുമാണ് പരാതി. ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതടക്കമുള്ള മുന്ന് വകുപ്പുകൾ ചേർത്താണ് യുവാവിനെതിരെ നാദാപുരം പൊലീസ് കേസടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP