Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രേഡിങ് കമ്പനിയുടെ പേരിൽ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ്; വീട്ടമ്മയെ കബളിപ്പിച്ച യുവാവ് പിടിയിൽ

ട്രേഡിങ് കമ്പനിയുടെ പേരിൽ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ്; വീട്ടമ്മയെ കബളിപ്പിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം: പുതിയ ട്രേഡിങ് കമ്പനി തുടങ്ങാമെന്നു പ്രലോഭിപ്പിച്ചു വീട്ടമ്മയിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയയാൾ പിടിയിൽ. ഉള്ളൂർ സ്വദേശി മനോജ് അർജുന(38)നാണ് പേട്ട പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

എൽഐസി ഏജന്റ് എന്ന പേരിൽ അഞ്ചു വർഷം മുൻപാണ് ഇയാൾ വീട്ടമ്മയെ പരിചയപ്പെട്ടത്. ഇവരുടെ വസ്തു വിറ്റു ലഭിച്ച പണം പുതിയ ട്രേഡിങ് കമ്പനി തുടങ്ങാമെന്നു പറഞ്ഞ് ഇയാൾ തട്ടിയെടുക്കുകയായിരുന്നു. പല ഘട്ടങ്ങളിലായി ഒന്നര കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

പലകുറി ആവശ്യപ്പെട്ടിട്ടും ഇയാൾ പണം മടക്കി നൽകിയില്ല. തുടർന്നാണ് കബളിപ്പിക്കപ്പെട്ടെന്നു മനസിലായ വീട്ടമ്മ വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയത്. പ്രതിയെ പിടികൂടാൻ സാധിക്കാതെ വന്നപ്പോൾ വീട്ടമ്മ റേഞ്ച് ഐജി മനോജ് ഏബ്രഹാമിനു പരാതി നൽകിയിരുന്നു. തുടർന്നു ഐജിയുടെ കർശന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇയാളെ അറസ്റ്റു ചെയ്തത്. കേസിൽ മറ്റൊരു പ്രതിയുമുണ്ടെങ്കിലും അയാളെ അറസ്റ്റു ചെയ്തിട്ടില്ല.

വേറൊരാളിൽ നിന്ന് 45 ലക്ഷം രൂപ തട്ടിയ കേസിലും മനോജിനെതിരെ പേരൂർക്കട സ്‌റ്റേഷനിൽ കേസുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP